നാട്ടുകാര്‍ പിരിവെടുത്ത് സൗദി ജയിലില്‍ നിന്ന് രക്ഷിച്ചയാള്‍ മയക്കുമരുന്നുമായി കണ്ണൂര്‍ ഇരിട്ടിയില്‍ പിടിയില്‍. കരിക്കോട്ടക്കരി വളയംകോട് സ്വദേശി ഫിദാ മന്‍സിലില്‍ ടി ഫസലുദ്ദീന്‍(44)ആണ് പിടിയിലാത്. തട്ടുകടയുടെ മറവില്‍ മെത്തഫിറ്റമിന്‍ ഗുളികകള്‍ വിറ്റതിനാണ് ഇയാളെ പിടികൂടിയത്. 2006ല്‍ കര്‍ണാടക സ്വദേശിയെ കൊന്ന കേസിലാണ് ഇയാള്‍ സൗദി ജയിലിലായത്. 10 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ച ഇയാളെ സന്നദ്ധസംഘടനകളും മലയാളി പ്രവാസികളും അടക്കമുള്ളവര്‍ പിരിവെടുത്ത് ദിയാധനം നല്‍കിയാണ് ഫസലുദ്ദീനെ ജയിലില്‍ നിന്ന് മോചിപ്പിച്ചത്.
|
ടൂറിസ്റ്റ് ബസ്സില്‍ എംഡിഎംഎ കടത്തുന്നതിനിടെ പിടിയിലായ പടിയൂര്‍ സ്വദേശി ഡെന്നി എബ്രഹാം നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഫസലുദ്ദീനെ പിടികൂടിയത്. 2023ല്‍ 50 കിലോഗ്രാം കഞ്ചാവ് വില്‍പ്പന നടത്തിയ കേസില്‍ ഫസലുദ്ദീന്‍ മൂന്നുവര്‍ഷം ജയിലില്‍ കഴിഞ്ഞിരുന്നു. ജയിലില്‍ കഴിയവെയാണ് ഇയാള്‍ ലഹരിമാഫിയയുമായി ബന്ധം സ്ഥാപിച്ചത്.
ALSO READ: 150 കോടിയുടെ ആസ്തിയെച്ചൊല്ലി തര്‍ക്കത്തിനിടെ അച്ഛനെ വെടിവച്ചുകൊന്ന് മകന്‍
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





