15
Feb 2025
Thu
15 Feb 2025 Thu
work life balance

ജോലിയും കുടുംബജീവിതവും ബാലന്‍സ് ചെയ്യുക എന്നത് പലപ്പോഴും ശ്രമകരമായ കാര്യമാണ്.(Man resigned high salaried job to look after his wife)  ജോലിത്തിരക്കിനിടയില്‍ കുടംബകാര്യങ്ങള്‍ വേണ്ടതുപോലെ ശ്രദ്ധിക്കാനാവാത്തത് പ്രൊഫഷനലുകളെ മാനസിക സമ്മര്‍ദ്ദത്തിലാക്കാറുണ്ട്. ഉയര്‍ന്ന വരുമാനമുള്ള ജോലിയാണെങ്കില്‍ മിക്കവരും കുടുംബത്തേക്കാള്‍ പ്രാധാന്യം ജോലിക്കാണ് നല്‍കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എന്നാല്‍, തികച്ചും വ്യത്യസ്ഥമായ ഒരു കഥപങ്കുവയ്ക്കുകയാണ് ‘സംവെര്‍’ എന്ന കമ്പനിയുടെ ഉടമസ്ഥനായ നിക് ഹുബര്‍. ഒരു ‘എക്‌സ്’ പോസ്റ്റിലൂടെയാണ് സംഭവം പുറംലോകമറിയുന്നത്.

ഉയര്‍ന്ന ശമ്പളം വാങ്ങുന്ന ഒരു അഭിഭാഷകന്‍ തന്റെ കുടുംബജീവിതത്തിന്റെ പ്രാധാന്യം നല്‍കി, ജോലി രാജിവെച്ച സംഭവമായിരുന്നു നിക് പങ്കുവെച്ചത്.

ALSO READ: ബലാല്‍സംഗത്തിനിരയായ അഞ്ചുവയസ്സുകാരിയുടെ സ്വകാര്യഭാഗത്തു വേണ്ടി വന്നത് 28 തുന്നലുകള്‍; ജീവനുവേണ്ടി പോരടിച്ച് ബാലിക

കഴിഞ്ഞ അഞ്ചുവര്‍ഷമായി ഒരു പ്രശസ്ത ലീഗല്‍ കമ്പനിയില്‍ ജോലി ചെയ്യുകയാണ് നിക് പറയുന്ന അഭിഭാഷകന്‍. പ്രസിദ്ധമായ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ച, മണിക്കൂറുകളോളം കഷ്ടപ്പെട്ട് ജോലി ചെയ്ത് നേട്ടങ്ങള്‍ സ്വന്തമാക്കിയ ആ അഭിഭാഷകന്റെ വാര്‍ഷിക വരുമാനം എട്ട് കോടിക്കടുത്താണ്. ആഴ്ചയില്‍ 80 മണിക്കൂര്‍ വരെ ഈ അഭിഭാഷകന്‍ ജോലി ചെയ്യാറുമുണ്ട്.

എന്നാല്‍, ഈയിടെ ഈ അഭിഭാഷകന്‍ ആരെയും കൊതിപ്പിക്കുന്ന ഈ ജോലി രാജി വെച്ചു. തന്റെ ഭാര്യ എട്ട് മാസം ഗര്‍ഭിണിയായിരിക്കെ, ഒരു കേസിന്റെ ആവശ്യത്തിനായി മറ്റൊരു നഗരത്തിലേക്ക് പോകാന്‍ പറഞ്ഞതായിരുന്നു കാരണം.

തന്റെ കുടുംബത്തിന്റെ ഒപ്പം ചിലവഴിക്കേണ്ട സമയമാണിതെന്നതിനാല്‍ തന്നെ ഇപ്പോള്‍ മറ്റൊരിടത്തേക്ക് അയക്കരുതെന്ന് ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചെങ്കിലും, കമ്പനി സമ്മതിച്ചില്ല. ഇതോടെ കടുത്ത സമ്മര്‍ദ്ദത്തിലായ അഭിഭാഷകന്‍ ജോലി രാജിവെക്കുകയായിരുന്നു.

നിക് എക്സില്‍ പങ്കുവെച്ച ഈ സംഭവം സാമൂഹികമാധ്യമങ്ങളില്‍ വ്യാപക ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നത്. ഒരുപാട് പേര്‍ അഭിഭാഷകന്റെ പ്രവര്‍ത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തി.

കുടുംബത്തിന്റെയൊപ്പം ഇനിയും സമയം ചിലവഴിക്കമെന്നും എന്നാല്‍ ജോലി പോയാല്‍ വേറെ കിട്ടാന്‍ പാടാണെന്നുമാണ് ഒരു വിഭാഗം ആളുകളുടെ അഭിപ്രായം. എന്നാല്‍ കുടുംബത്തിന്റെ അവസ്ഥയറിഞ്ഞ് കൂടെ നില്‍ക്കുന്നതാണ് രിയെന്നാണ് ചിലര്‍ പറയുന്നത്.