18
Feb 2025
Thu
18 Feb 2025 Thu
28 stitches on 5 year old rape victim s private parts

ബലാല്‍സംഗത്തിനിരയായ അഞ്ചുവയസ്സുകാരിയുടെ സ്വകാര്യഭാഗത്തു വേണ്ടി വന്നത് 28 തുന്നലുകള്‍. ശസ്ത്രക്രിയയ്ക്കിരയായ ബാലിക ജീവനുവേണ്ടി പോരടിക്കുന്നു. 17കാരനാണ് പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. പ്രതിയെ പോലീസ് പിടികൂടി. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. പെണ്‍കുട്ടിയെ കൊളോസ്റ്റമി ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുകയും ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പെണ്‍കുട്ടിയെ ക്രൂര ബലാല്‍സംഗത്തിനിരയാക്കുമ്പോള്‍ പ്രതി മദ്യലഹരിയില്‍ ആയിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പെണ്‍കുട്ടിയുടെ തലയ്ക്കും പരിക്കുണ്ട്. ഇതു കൂടാതെ പ്രതി ബാലികയുടെ ദേഹത്ത് പലഭാഗത്തും കടിക്കുകയും മാന്തിപ്പറിക്കുകയും ചെയ്തിട്ടുണ്ട്.

ഫെബ്രുവരി 23നായിരുന്നു ശിവപുരി സ്വദേശിനിയായ ബാലികയെ കാണാതായത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ സമീപത്തെ വീടിന്റെ ടെറസില്‍ നിന്ന് ബാലികയെ അബോധാവസ്ഥയില്‍ കണ്ടെത്തി. ചോരയില്‍ കുളിച്ച നിലയില്‍ കണ്ട കുട്ടിയെ ഉടന്‍ ആശുപത്രിയിലേക്ക് നീക്കുകയും ചെയ്തു. അഞ്ചുദിവസത്തിനു ശേഷമാണ് കുട്ടിയെ സംസാരിക്കാനായത് പോലും. പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് ബാലികയുടെ കുടുംബം ആവശ്യപ്പെട്ടു.

ALSO READ: പോൺവീഡിയോ കണ്ട് ബാലികയെ പീഡിപ്പിച്ച 14കാരൻ പിടിയിൽ