17
Dec 2024
Tue
17 Dec 2024 Tue
man reveals reason behind murder of house wife in Kunnamkulam
തൃശൂര്‍ കുന്നംകുളത്ത് വീട്ടമ്മയെ കഴുത്തറുത്ത് കൊന്നത് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കാനെന്ന് പിടിയിലായ പ്രതി. നാടന്‍ചേരില്‍ വീട്ടില്‍ മണികണ്ഠന്റെ ഭാര്യ സിന്ധു(55)വാണ് കഴിഞ്ഞദിവസം രാത്രി കൊല്ലപ്പെട്ടത്. കൃത്യശേഷം വീട്ടില്‍ നിന്ന് കടന്നുകളഞ്ഞ സിന്ധുവിന്റെ സഹോദരി ഭര്ത്താവ് മുതുവറ സ്വദേശി കണ്ണനെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.
തിങ്കള്‍ രാത്രി എട്ടോടെയായിരുന്നു കൊലപാതകം. സാധനങ്ങള്‍ വാങ്ങാന്‍ പുറത്തുപോയ മണികണ്ഠന്‍ തിരികെ വീട്ടിലെത്തിയപ്പോഴാണ് ഭാര്യ കൊല്ലപ്പെട്ടതായി കാണുന്നത്. സിന്ധുവിന്റെ വീട്ടിന്റെ അടുക്കള ഭാഗത്ത് നിന്നൊരാള്‍ പുറത്തിറങ്ങി പാടത്തുകൂടി നടന്നുപോവുന്നത് അയല്‍വാസി കണ്ടതാണ് പ്രതിയെ കണ്ടെത്താന്‍ സഹായകമായത്.
ചീരംകുളത്ത് നിന്നാണ് കണ്ണനെ പിടികൂടിയത്. മാസ്‌ക് ധരിച്ചെത്തി പരിസരം നിരീക്ഷിച്ചായിരുന്നു ആക്രണം.
ഇയാളുടെ പക്കല്‍ നിന്ന് മോഷണമുതല്‍ കണ്ടെടുത്തു. സിന്ധുവിനെ വെട്ടിവീഴ്ത്തിയ അക്രമി കഴുത്തറുത്ത് മരണം ഉറപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക