ഒമ്പതുകാരിയെ ബലാല്‍സംഗം ചെയ്ത പ്രതിക്ക് 80 വര്‍ഷം തടവും 1.6 ലക്ഷം രൂപ പിഴയും. മലപ്പുറം വഴിക്കടവ് സ്വദേശി എന്‍ പി സുരേഷ് ബാബു എന്ന ഉണ്ണിക്കുട്ടനെയാണ് നിലമ്പൂര്‍ അതിവേഗ സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ മൂന്ന് വര്‍ഷവും 3 മാസവും അധിക തടവ് അനുഭവിക്കേണ്ടി വരും.
|
2023 ഡിസംബറിലും 2024 ഫെബ്രുവരിയിലും പ്രതി ബാലികയുടെ വീട്ടില്‍ അതിക്രമിച്ചു കയറി കിടപ്പുമുറിയില്‍ വച്ച് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് കേസ്. 2017 ലും ഇയാള്‍ സമാനമായ കുറ്റത്തിന് ശിക്ഷിക്കപ്പെട്ടിരുന്നുവെന്ന് വഴിക്കടവ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പ്രതിയെ തവനൂര്‍ ജയിലിലേക്ക് മാറ്റി.
ALSO READ: കെവിന്‍ വധക്കേസില്‍ വെറുതെവിട്ട യുവാവ് തോട്ടില്‍ മരിച്ച നിലയില്‍
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





