|
ബംഗളൂരു: കര്‍ണാടകയിലെ കൊടകില് വിവാഹ വാഗ്ദാനം നിരസിച്ച 16 കാരിയെ യുവാവ് ഗദ കൊണ്ട് അടിച്ചുകൊന്നു. പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ മീനയെ ആണ് പ്രതിയായ മൊന്നദ പ്രകാശ് ഗദ കൊണ്ട് മാതാപിതാക്കള്‍ക്ക് മുന്നിലിട്ട് തല്ലിക്കൊന്നത്. കൊലപ്പെടുത്തിയ ശേഷം തലവേര്പ്പെടുത്തി വലിച്ചെറിയുകുയംചെയ്തു. ശേഷം മൃതദേഹം വഴിയിലുപേക്ഷിച്ച് പോയ ഇയാളെ പോലീസ് അറസ്റ്റ്ചെയ്തു. സുല്ലബ്ബി ഗവണ്മെന്റ് ഹൈസ്കൂള്‍ വിദ്യാര്‍ഥിനിയായ മീനയുടെ പരീക്ഷാഫലം പുറത്തുവരികയും അവര്‍ ഉപരിപഠനത്തിന് ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്തിരിക്കെയാണ് കൊല. ക്രൂര കൃത്യം തടയാന്‍ ശ്രമിച്ച മീനയുടെ മാതാപിതാക്കളെ അയാള്‍ കൈയില്‍ കരുതിയ വാള് ഉപയോഗിച്ച് വെട്ടുകയുംചെയ്തു. ഇരുവര്‍ക്കും പരുക്കുണ്ട്.
16 വയസ്സുള്ള മീനയെ 34 വയസ്സുള്ള പ്രകാശ് വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ ഇത് നിരസിച്ചതാണ് അയാളെ ക്രൂരത ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നും പോലീസ് പറഞ്ഞു.
Kodagu brutal murder: Man severs head of SSLC student for rejecting marriage proposal
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





