21
Feb 2023
Fri
21 Feb 2023 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഓള്‍ഡ്ട്രാഫോഡ്: യൂറോപ്പാ ലീഗില്‍ നിന്ന് സ്പാനിഷ് പ്രമുഖരായ ബാഴ്‌സലോണയെ പുറത്താക്കി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്. കരുത്തരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇന്ന് നടന്ന പ്രീക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ 2-1ന്റെ ജയവും നേടിയാണ് കറ്റാലന്‍സിന്റെ സ്വപ്‌നങ്ങള്‍ തകര്‍ത്തത്. ആദ്യപാദത്തില്‍ മല്‍സരം 2-2ന് അവസാനിച്ചിരുന്നു. ഇരുപാദങ്ങളിലുമായി 4-3ന്റെ ജയമാണ് യുനൈറ്റഡ് നേടിയത്. യുനൈറ്റഡിനായി ബ്രസീലിയന്‍ ജോഡികളായ ഫ്രഡും ആന്റണിയും സ്‌കോര്‍ ചെയ്തു. ബ്രൂണോ ഫെര്‍ണാണ്ടസ് ഒരു ഗോളിന് അസിസ്റ്റ് ഒരുക്കി. ബാഴ്‌സയുടെ ആശ്വാസ ഗോള്‍ 18ാം മിനിറ്റില്‍ ലെവന്‍ഡോസ്‌കി പെനാല്‍റ്റിയിലൂടെ നേടി. യുനൈറ്റഡിന്റെ രണ്ട് ഗോളും രണ്ടാം പകുതിയിലാണ് പിറന്നത്.

സ്പാനിഷ് ലീഗില്‍ തലപ്പത്ത് നില്‍ക്കുന്ന ബാഴ്‌സ ഈ സീസണില്‍ മോഹിച്ച മറ്റൊരു കിരീടമായിരുന്നു യൂറോപ്പാ ലീഗ്. എന്നാല്‍ കോച്ച് എറിക് ടെന്‍ ഹാഗിന്റെ കീഴില്‍ കളിക്കുന്ന യുനൈറ്റഡിനെ തടയാന്‍ സാവിയുടെ ബാഴ്‌സയ്ക്കായില്ല.
ഇന്ന് നടന്ന മറ്റ് മല്‍സരങ്ങളില്‍ നാന്റീസിനെ വീഴ്ത്തി യുവന്റസും പിഎസ് വി ഐന്ത്വോവനെ വീഴ്ത്തി സെവിയ്യയും മൊണാക്കോയെ വീഴ്ത്തി ബയേണ്‍ ലെവര്‍കൂസനും ക്വാര്‍ട്ടറില്‍ കടന്നു.