മഞ്ചേരി:എം ഡി എം എ യുമായി യുവാക്കൾ മഞ്ചേരി എക്സൈസിന്റെ പിടിയിൽ. മൂന്ന് ലക്ഷം രൂപ വിലവരുന്നഎം ഡി എം എ യാ ണ് പിടികൂടിയത്.
മഞ്ചേരി ടൗൺ കേന്ദ്രീകരിച്ച് സിന്തറ്റിക് ഡ്രഗ് വിൽപ്പന നടത്തുന്ന സംഘത്തെക്കുറിച്ച് മഞ്ചേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ രണ്ടാഴ്ചയോളമായി നിരീക്ഷിച്ചുവരികയായിരുന്നു.
|
അതിൻറെ തുടർച്ചയാണ് ഇന്ന് മൂന്നു ലക്ഷത്തോളം രൂപ വിലവരുന്ന എം ഡി എം എ സിന്തറ്റിക് ഡ്രാഗുമായി മഞ്ചേരി ചെരണി സ്വദേശിയായ പിലാത്തോടൻ വീട്ടിൽ ഷെഫീഖ് പി,മലപ്പുറം കോഡൂർ സ്വദേശി പിച്ചൻ മുത്താരുതൊടി വീട്ടിൽ മുഹമ്മദ് ഹാറൂൺ .എന്നീ യുവാക്കളെ മഞ്ചേരി എക്സൈസ് ചരണിയിൽ നിന്നും പിടികൂടിയത്.
ബാംഗ്ലൂരിൽ നിന്നും സ്ഥിരമായി സിന്തറ്റിക് ഡ്രഗുകൾ മഞ്ചേരി ടൗൺ പ്രദേശങ്ങളിൽ വിൽപ്പന നടത്തിയ സംഘമാണ് പിടിയിലായത് .മഞ്ചേരി റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഇ ടി ഷിജു, പ്രിവന്റീവ് ഓഫീസർ ആസിഫ് ഇഖ്ബാൽ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് മുസ്തഫ ചോലയിൽ , സിവിൽ എക്സൈസ് ഓഫീസർമാരായ സാജിദ് കെ പി, സുഭാഷ് വി, ജിഷിൽ നായർ,സച്ചിൻദാസ്, ശ്രീജിത്ത് ടി, രാജൻ നെല്ലിയായി, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീമതി സനീറ, ധന്യ നേതൃത്വം നൽകി,



