23
Jul 2023
Fri
23 Jul 2023 Fri

റിയാദ്: മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടി കഴിഞ്ഞ സീസണില്‍ ട്രിപ്പിള്‍ കിരീടം നേടിയ അള്‍ജീരിയന്‍ വിങര്‍ റിയാദ് മെഹ്‌റസിനെ സൗദി പ്രോ ലീഗ് വമ്പന്‍മാരായ അല്‍ അഹ്‌ലി സ്വന്തമാക്കി. മെഹറസിന്റെ കരാര്‍ നടപടികള്‍ പൂര്‍ത്തിയായി. താരത്തെ 30 മില്ല്യണ്‍ യൂറോയ്ക്കാണ് സിറ്റി സ്വന്തമാക്കിയത്. 32 കാരനായ മെഹ്‌റസിന് സിറ്റിയുമായി രണ്ട് വര്‍ഷത്തെ കരാര്‍ ശേഷിക്കെയാണ് ക്ലബ്ബ് വിട്ടത്. അഞ്ച് സീസണുകള്‍ സിറ്റിയിക്കൊപ്പം കളിച്ച മെഹ്‌റസ് 10 പ്രധാന കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. ജീവിതത്തിലെ ഏറ്റവും നല്ല കാലഘട്ടമാണ് സിറ്റിയ്‌ക്കൊപ്പം ചെലവഴിച്ചതെന്ന് മെഹറസ് വ്യക്തമാക്കി. 47 മല്‍സരങ്ങളില്‍ നിന്നായി 15 ഗോളുകള്‍ താരം നേടിയിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>