03
Feb 2023
Mon
03 Feb 2023 Mon

വെംബ്ലി: ആറ് വര്‍ഷത്തിന് ശേഷം വെംബ്ലിയെ ചുവപ്പിച്ച് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്. ഇന്ന് നടന്ന ലീഗ് കപ്പ് (കരാബാവോ കപ്പ്) ഫൈനലില്‍ ന്യൂകാസില്‍ യുനൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളിന് മറികടന്നാണ് യുനൈറ്റഡ് കിരീടം നേടിയത്. 2017ന് ശേഷമുള്ള യുനൈറ്റഡിന്റെ ആദ്യ കിരീടമാണ്. പുതിയ കോച്ച് ടെന്‍ ഹാഗിന് കീഴിലെ ആദ്യ കിരീട നേട്ടവും. വെംബ്ലിയിലെ ആരാധകര്‍ക്ക് ചുവപ്പിന്റെ വിരുന്നാണ് യുനൈറ്റഡ് ഒരുക്കിയത്. അവസാനമായി 2016-17 സീസണില്‍ കോച്ച് ജോസ് മൊറീഞ്ഞോയ്ക്ക് കീഴില്‍ കരാബാവോ കപ്പും യൂറോപ്പാ ലീഗും യുനൈറ്റഡ് സ്വന്തമാക്കിയിരുന്നു.
കസിമറോ (33), ഗോള്‍ മെഷീന്‍ റാഷ്‌ഫോഡ് (39) എന്നിവരാണ് യുനൈറ്റഡിനായി സ്‌കോര്‍ ചെയ്തത്. തുടക്കം മികച്ച് നിന്നെങ്കിലും പിന്നീട് ന്യൂകാസിലിന് ഫോം തിരിച്ചുപിടിക്കാനായില്ല. ലൂക്ക് ഷോ, വെഗോര്‍സ്റ്റ് എന്നിവരാണ് ഗോളുകള്‍ക്ക് അസിസ്റ്റ് ഒരുക്കിയത്. പ്രീമിയര്‍ ലീഗില്‍ മികച്ച ഫോമുള്ള ന്യൂകാസില്‍ നീണ്ട 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഫൈനലില്‍ എത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക