ഓള്‍ഡ്ട്രാഫോഡ്:സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ ഓള്‍ഡ്ട്രാഫോഡിലെത്തിക്കാന്‍ യുനൈറ്റഡ് ശ്രമം. പിഎസ്ജിയുമായുള്ള കരാര്‍ ഈ ജൂണില്‍ അവസാനിക്കാനിരിക്കെ മെസ്സിയെ സ്വന്തമാക്കാന്‍ പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഉടന്‍ ഡീല്‍ മുന്നില്‍ വയ്ക്കും. സ്വാപ്പ്് ഡീലിനാണ് യുനൈറ്റഡിന്റെ ശ്രമം.പിഎസ്ജി നോട്ടമിട്ട യുനൈറ്റഡ് താരം മാര്‍ക്കസ് റാഷ്‌ഫോഡിനെ ക്ലബ്ബിന് നല്‍കി മെസ്സിയെ ഓള്‍ഡ്ട്രാഫോഡിലെത്തിക്കാനാണ് യുനൈറ്റഡിന്റെ ശ്രമം. പ്രീമിയര്‍ ലീഗില്‍ ഏറ്റവും മികച്ച ഫോമിലുള്ള താരമാണ് റാഷ്‌ഫോഡ്. ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് പകരമാണ് മെസ്സിയെ ക്ലബ്ബ് നോട്ടമിടുന്നത്. ക്ലബ്ബുമായി തെറ്റിപ്പിരിഞ്ഞുപ്പോയ റോണോയോട് ക്ലബ്ബ് ചെയ്യുന്ന മധുരപ്രതികാരം കൂടിയാവും ഈ സ്വാപ്പ് ഡീല്‍. റൊണാള്‍ഡോയുടെ ഏഴാം നമ്പര്‍ ജെഴ്‌സി മെസ്സിക്ക് നല്‍കാനാണ് ചെകുത്താന്‍മാരുടെ മോഹം. യുനൈറ്റഡിന് പുറമെ ബാഴ്‌സലോണയും മെസ്സിയ്ക്കായി രംഗത്തുണ്ട്. ജൂണ്‍ 30നാണ് മെസ്സിയുടെ പിഎസ്ജിയുമായുള്ള കരാര്‍ അവസാനിക്കുന്നത്.
|


