15
Jan 2024
Tue
15 Jan 2024 Tue

കലാപമൊഴിയാതെ മണിപ്പൂര്‍: പുതിയ വെടിവെപ്പില്‍ 4 മരണം, 5 ജില്ലകളില്‍ കര്‍ഫ്യൂ

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇംഫാല്‍: പുതുവത്സര ദിനത്തിലും കലാപമൊഴിയാതെ മണിപ്പൂര്‍. ഇന്നലെയുണ്ടായ പുതിയ സംഘര്‍ഷങ്ങളില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. തൗബാല്‍ ജില്ലയിലാണ് അക്രമം അരങ്ങേറിയത്. നാലുപേരും വെടിയേറ്റാണ് മരിച്ചത്. അഞ്ച് പേര്‍ക്ക് പരിക്കേറ്റു.

തിങ്കളാഴ്ച വൈകീട്ട് ലിലോങ് ചിന്‍ജാവോ മേഖലയിലെത്തിയ സായുധ സംഘം നാട്ടുകാര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്നു രോഷാകുലരായ നാട്ടുകാര്‍ വാഹനങ്ങള്‍ക്ക് തീയിട്ടു.

ആക്രമണം വീണ്ടും പൊട്ടിപ്പുറപ്പെട്ടതോടെ തൗബാല്‍, ഇംഫാല്‍ ഈസ്റ്റ്, ഇംഫാല്‍ വെസ്റ്റ്, കാക്കിങ്, ബിഷ്ണുപുര്‍ ജില്ലകളില്‍ പൊലീസ് വീണ്ടും കര്‍ഫ്യൂ പ്രഖ്യാപിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക