14
Sep 2024
Thu
14 Sep 2024 Thu
Various-temporary-vacancies-under-State-Govt

അങ്കണവാടി ഹെല്‍പ്പര്‍ മുതല്‍ അധ്യാപക, വെറ്റിനറി ഡോക്ടര്‍ വരെ നിരവധി ഒഴിവുകള്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പീര്‍ എഡ്യൂകേറ്റര്‍ /സപ്പോര്‍ട്ടര്‍ നിയമനം (Appointment of Peer Educator/Supporter)

നാഷണല്‍ വൈറല്‍ ഹെപ്പറ്റൈറ്റീസ് കണ്‍ട്രോള്‍ പ്രോഗ്രാമിന്റെ കീഴില്‍ ജില്ലയിലെ ചികിത്സാ കേന്ദ്രങ്ങളായ ഇടുക്കി ജില്ലാ ആശുപത്രി , തൊടുപുഴ, താലൂക്ക് ആശുപത്രി അടിമാലി എന്നിവിടങ്ങളില്‍ പീര്‍ എഡ്യൂകേറ്റര്‍ /സപ്പോര്‍ട്ടര്‍മാരെ ഇന്‍സെന്റീവ് അടിസ്ഥാനത്തില്‍ നിയമിക്കുന്നു.
ഓരോ ഒഴിവ് വീതമാണുള്ളത്. സെപ്റ്റംബര്‍ 26 ന് രാവിലെ 11 മണി മുതല്‍ ഇടുക്കി ജില്ലാ മെഡി ക്കല്‍ ഓഫീസില്‍ (ആരോഗ്യം) വാക്ക് ഇന്‍ ഇന്റര്‍വ്യു നടക്കും. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഹെപ്പറ്റൈറ്റീസ് ബിസി രോഗബാധിതരായ അല്ലെങ്കില്‍ സുഖം പ്രാപിച്ച വ്യക്തിയായിരിക്കണം, കുറഞ്ഞത് 12ാം തരം പാസ്സായിരിക്കണം, പ്രാദേശിക ഭാഷയിലുള്ള മികച്ച അറിവും ഇംഗ്ലീഷ് ഭാഷ യില്‍ പ്രവര്‍ത്തന പരിചയവും ഉണ്ടായിരിക്കണം, അടിസ്ഥാന കമ്പ്യൂട്ടര്‍ ഡേറ്റാ എന്‍ട്രി പരിജ്ഞാനം, നിലവില്‍ ഹെപ്പറ്റൈറ്റീസ് ബിസി രോഗബാധിതരായ അല്ലെങ്കില്‍ സുഖം പ്രാപിച്ച വ്യക്തികളില്‍ നിന്നുമാണ് അപേക്ഷ സ്വീകരിക്കുന്നത്. ഇത്തരക്കാരുടെ അഭാവ ത്തില്‍ പൊതുവിഭാഗത്തില്‍ നിന്നും നിയമനം നടത്തും.

യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റും സാക്ഷ്യ പ്പെടുത്തിയ പകര്‍പ്പും, ആധാര്‍,വോട്ടര്‍ ഐ.ഡി എന്നിവയുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഇന്റര്‍വ്യു സമയത്ത് ഹാജരാക്കേണ്ടതാണ്.
ഫോണ്‍: 04862 233030, 04862 296449.

 

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ (Guest Instructor)

പട്ടികജാതി വികസന വകുപ്പിന്റെ അധീനതയിലുള്ള ദക്ഷിണമേഖല ട്രെയിനിംഗ് ഇന്‍സ്‌പെക്ടറുടെ നിയന്ത്രണത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ പ്രവര്‍ത്തിച്ചുവരുന്ന ഐ.ടി.ഐകളിലേക്ക് നിശ്ചിത സമയത്തേക്ക് എംപ്ലോയബിലിറ്റി സ്‌കില്‍സ് എന്ന വിഷയം പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ തിരഞ്ഞെടുക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. അപേക്ഷകര്‍ ബിബിഎ/എംബിഎ/ഏതെങ്കിലും വിഷയത്തിലുള്ള ഡിഗ്രി, ഇംഗ്ലീഷില്‍ മികച്ച ആശയവിനിമയത്തിനുള്ള കഴിവും പ്ലസ്ടു/ഡിപ്ലോമ തലത്തിലുള്ള അടിസ്ഥാന കമ്പ്യൂട്ടര്‍ പരിജ്ഞാന യോഗ്യതയും ഉള്ളവരായിരിക്കണം. കൂടിക്കാഴ്ച സെപ്റ്റംബര്‍ 25ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം, വെള്ളയമ്പലം, അയ്യന്‍കാളി ഭവനില്‍ പ്രവര്‍ത്തിക്കുന്ന ദക്ഷിണമേഖല ട്രെയിനിംഗ് ഇന്‍സ്‌പെക്ടര്‍ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനലും പകര്‍പ്പും എന്നിവ സഹിതം നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ക്ക് മണിക്കൂറിന് 240 രൂപ പ്രതിഫലം ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2316680

 

ലക്ചറര്‍ ഒഴിവ് (Guest Instructor )

വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളജില്‍ പുതുതായി ആരംഭിച്ച ഈവനിങ് വര്‍ക്കിങ് പ്രൊഫഷണല്‍ ഡിപ്ലോമ കോഴ്‌സിലേക്ക് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് ലക്ചറര്‍ തസ്തികയിലെ രണ്ട് താത്കാലിക ഒഴിവുകളിലേക്കുള്ള അഭിമുഖം സെപ്റ്റംബര്‍ 12ന് രാവിലെ 10ന് കോളജില്‍ നടത്തും. ബി.ടെക്/ ബി.ഇ ഇന്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് ഫസ്റ്റ് ക്ലാസ് ആണ് യോഗ്യത. സമയക്രമം വൈകിട്ട് 5 മുതല്‍ 10 വരെ. വേതനം മണിക്കൂറിന് 300 രൂപ (പ്രതിമാസം പരമാവധി 15,000 രൂപ). നിശ്ചിത യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളജില്‍ നേരിട്ട് ഹാജരാകണം.

അധ്യാപക ഒഴിവ് (Teachers Vacancy)

തിരുവനന്തപുരം വെയിലൂര്‍ ഗവ. ഹൈസ്‌കൂളില്‍ എച്ച്.എസ്.ടി (ഇംഗ്ലീഷ്) തസ്തികയില്‍ ഒരു താത്കാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ 12 ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് അഭിമുഖത്തിനായി സ്‌കൂള്‍ ഓഫീസില്‍ ഹാജരാകണം.

 

ജൂനിയര്‍ കണ്‍സള്‍ട്ടന്റ്, പീഡിയാട്രീഷ്യന്‍ (Junior Consultant, Paediatrician)

കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജിനോടനുബന്ധിച്ച് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലേക്ക് ഒരു വര്‍ഷത്തേക്ക് ജൂനിയര്‍ കണ്‍സള്‍ട്ടന്റ്, പീഡിയാട്രീഷ്യന്‍ എന്നീ പോസ്റ്റുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും.
ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (ഗൈനക്കോളജി) ഒരൊഴിവ്, യോഗ്യത എം ബി ബി എസ്, എം ഡി, എം എസ് (ഒബ്‌സ്റ്റെട്രിക്‌സ് ആന്റ് ഗൈനക്കോളജി) പി ജി യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ഡിപ്ലോമ യോഗ്യതയുള്ള വരെ പരിഗണിക്കുന്നതാണ്. ടി സി എം സി നിര്‍ബന്ധമാണ്. വനിതകള്‍ക്കും പ്രവൃത്തി പരിചയമുള്ളവര്‍ക്കും മുന്‍ഗണന.

പീഡിയാട്രീഷ്യന്‍, ഒരൊഴിവ്, യോഗ്യത എം.ബി.ബി.എസ്, എം.ഡി (പീഡിയാട്രിക്‌സ്) പി ജി യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ഡിപ്ലോമ യോഗ്യതയുള്ള വരെ പരിഗണിക്കുന്നതാണ്. ടി സി എം സി നിര്‍ബന്ധമാണ്. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.

അപേക്ഷകര്‍ ബയോഡാറ്റയും ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പുകളും, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവ സഹിതം സെപ്റ്റംബര്‍ 25 ന് രാവിലെ 11 മണിക്കും 12 മണിക്കും പരിയാരം ഗവ. ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പല്‍ ചേമ്പറില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.
ഫോണ്‍ : 0497 2800167

 

മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍ നിയമനം (MTS)

നാഷണല്‍ ആയുഷ് മിഷന്‍ വഴി മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍ (എം പി ഡബ്ല്യു) തസ്തികയില്‍ അഞ്ചരക്കണ്ടി ഗവ.ഹോമിയോ ഡിസ്‌പെന്‍സറിയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം. 40 വയസ്സില്‍ താഴെയുള്ള ജി എന്‍ എം, ബി എസ് സി നഴ്‌സിംഗ് കഴിഞ്ഞവര്‍ക്ക് സെപ്റ്റംബര്‍ 19ന് പകല്‍ 11 മണിക്ക് അഞ്ചരക്കണ്ടി ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കാമെന്നു മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ഫോണ്‍ : 04972 856250.

 

വിമുക്തഭടന്മാര്‍ക്ക് തൊഴിലവസരം (Rtd Army man)

ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്‌പോസല്‍ ടെക്‌നിക്കില്‍ പ്രവൃത്തിപരിചയമുള്ള വിമുക്തഭടന്മാര്‍ക്ക് തമിഴ്‌നാട് പോലീസിന്റെ ബോംബ് ഡിറ്റക്ഷന്‍ സ്‌ക്വാഡില്‍ അവസരം. താല്‍പര്യമുള്ളവര്‍ ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.
ഫോണ്‍: 04812371187.

READ ALSO കേന്ദ്ര സര്‍ക്കാര്‍ ജോലി: BIS Recruitment 2024 ലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

 

നഴ്‌സിംഗ് കോളേജ് ലക്ചറര്‍ (Lecturer College of Nursing)

ഇടുക്കി സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജില്‍ ബോണ്ടഡ് ലക്ചറര്‍മാരുടെ പന്ത്രണ്ട് ഒഴിവുകളുണ്ട്. അഭിമുഖം സെപ്റ്റംബര്‍ 23 തിങ്കളാഴ്ച രാവിലെ 11 ന് കോളേജില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862233075,233076.

അസിസ്റ്റന്റ് പ്രൊഫസര്‍ (Asst Professor)

വയനാട് ഗവ എന്‍ജിനീയറിങ് കോളെജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് വിഷയത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ എം.ടെക് ബിരുദവും പി.എച്ച്.ഡി അല്ലെങ്കില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി സെപ്റ്റംബര്‍ 13 ന് രാവിലെ 9.30 ന് കേളെജില്‍ എത്തണം.
ഫോണ്‍ 04935 257321

ലാബ് അസിസ്റ്റന്റ് നിയമനം (lab Assistant)

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ എന്‍.എം.എസ്.എ സോയില്‍ ഹെല്‍ത്ത് കാര്‍ഡ് പ്രോജക്ടിന്റെ ഭാഗമായി മണ്ണ് പരിശോധന നടത്തുന്നതിന് കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലെ ഹൈടെക് സോയില്‍ അനലറ്റിക്കല്‍ ലാബില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ലാബ് അസിസ്റ്റന്റിനെ നിയമിക്കുന്നു. ബി.എസ്.സി കെമിസ്ട്രി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. സെപ്തംബര്‍ 20 ന് രാവിലെ 11 ന് ഹൈടെക് സോയില്‍ ലാബില്‍ കൂടിക്കാഴ്ച നടക്കും.
മണ്ണ് പരിശോധന ലാബുകളില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും.

ലക്ചറര്‍ (lecturer)

തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജില്‍ പുതുതായി ആരംഭിച്ച ഈവനിംഗ് വര്‍ക്കിംഗ് പ്രൊഫഷണല്‍ ഡിപ്ലോമ കോഴ്‌സിലേക്ക് ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് ലക്ചറര്‍ തസ്തികയിലെ രണ്ട് താല്‍ക്കാലിക ഒഴിവുകളിലേക്കുള്ള അഭിമുഖം സെപ്റ്റംബര്‍ 12 രാവിലെ 10 മണിക്ക് കോളേജില്‍ നടക്കും. അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം കോളേജില്‍ നേരിട്ട് ഹാജരാകണം. ബി.ടെക് / ബി.ഇ ഇന്‍ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് – ഫസ്റ്റ് ക്ലാസ് ആണ് യോഗ്യത. മണിക്കൂറിന് 300 രൂപ (പരമാവധി മാസം 15,000) ആണ് വേതനം.

 

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ

 

നഴ്‌സിങ് ട്യൂട്ടര്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ (Nursing Tutor)

പത്തനംതിട്ട സര്‍ക്കാര്‍ നഴ്‌സിങ് കോളേജില്‍ ഒഴിവുള്ള ഒരു നഴ്‌സിങ് ട്യൂട്ടര്‍ തസ്തികയില്‍ ഒരു വര്‍ഷ കാലാവധിയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് വാക്ക് ഇന്‍ ഇന്റവ്യൂ നടത്തുന്നു. പ്രതിമാസ സ്‌റ്റൈപ്പന്റ് 25000 രൂപയായിരിക്കും. കേരളത്തിലെ ഏതെങ്കിലുമൊരു സര്‍ക്കാര്‍ അല്ലെങ്കില്‍ സ്വകാര്യ/സ്വാശ്രയ നഴ്‌സിങ് കോളേജില്‍ നിന്ന് എസ്. എസ്‌സി നഴ്‌സിങ് വിജയകരമായി പൂര്‍ത്തീകരിച്ചവരും കെ.എന്‍.എം.സി രജിസ്‌ട്രേഷന്‍ ഉള്ളവരുമായിരിക്കണം. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മാര്‍ക്ക് ലിസ്റ്റ്, ആധാര്‍ കാര്‍ഡ്, പ്രായം ഇവ തെളിയിക്കുന്ന അസല്‍ രേഖകളുമായി സെപ്റ്റംബര്‍ 18ന് രാവിലെ 10 മണിക്ക് പത്തനംതിട്ട സര്‍ക്കാര്‍ നഴ്‌സിങ് കോളേജില്‍ നേരിട്ട് ഹാജരാകണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9746789505

എന്യൂമറേറ്റര്‍ നിയമനം (Enumerator)

മൃഗസംരക്ഷണ വകുപ്പ് നടത്തുന്ന ഇരുപത്തിയൊന്നാമത് കന്നുകാലി സെന്‍സസ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് താത്കാലിക എന്യൂമറേറ്ററെ നിയമിക്കുന്നു. തലശ്ശേരി മുനിസിപ്പാലിറ്റിയിലെ 36 മുതല്‍ 52 വരെ വാര്‍ഡുകളിലെയും ആന്തൂര്‍ മുനിസിപ്പാലിറ്റിയിലെ 8 മുതല്‍ 28 വരെ വാര്‍ഡുകളിലെയും സര്‍വെ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിന് താത്പര്യമുള്ള മൃഗസംരക്ഷണ വിഷയത്തില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി കോഴ്‌സ് പൂര്‍ത്തിയാക്കിയിട്ടുള്ള, സ്മാര്‍ട്ട് ഫോണ്‍ കൈകാര്യം ചെയ്യാനറിയുന്നവര്‍ സെപ്റ്റംബര്‍ 13 ന് രാവിലെ 11 മണിക്ക് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഹാജരാകണം. തലശ്ശേരി, ആന്തൂര്‍ മുനിസിപ്പാലിറ്റിയില്‍ ഉള്ളവര്‍ക്ക് മുന്‍ഗണന. 2024 സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെ നടക്കുന്ന കന്നുകാലി സെന്‍സസിന്റെ താത് കാലിക എന്യൂമറേറ്ററായി നിയമനം ലഭിക്കുന്നതാണ്.
ഫോണ്‍: 04972700267

വെറ്ററിനറി ഡോക്ടര്‍ (veterinary doctor)

ജില്ലയിലെ തളിപ്പറമ്പ്, കൂത്തുപറമ്പ് ബ്ലോക്കുകളില്‍ വൈകുന്നേരം ആറ് മണി മുതല്‍ രാവിലെ ആറ് മണി വരെ വീട്ടുപടിക്കല്‍ മൃഗചികിത്സ സേവനം ലഭ്യമാക്കുന്നതിന് വാക് ഇന്‍ ഇന്റര്‍വ്യൂ മുഖേന കരാര്‍ അടിസ്ഥാനത്തില്‍ വെറ്ററിനറി ഡോക്ടറെ നിയമിക്കുന്നു. താല്‍പര്യമുള്ള യോഗ്യരായ വെറ്ററിനറി ബിരുദധാരികള്‍ അസല്‍ ബിരുദ സര്‍ട്ടിഫിക്കറ്റും കെ വി സി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും അവയുടെ പകര്‍പ്പും സഹിതം സെപ്റ്റംബര്‍ 12ന് രാവിലെ 11.30 ന് കൂടിക്കാഴ്ചക്കായി പഴയ ബസ് സ്റ്റാന്‍ഡിനടുത്തുള്ള കണ്ണൂര്‍ മൃഗസംരക്ഷണ ഓഫീസറുടെ ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0497 2700267

അങ്കണ്‍വാടി വര്‍ക്കര്‍/ഹെല്‍പ്പര്‍
ഐ.സി.ഡി.എസ് ഏറ്റുമാനൂര്‍ അഡീഷണല്‍ പരിധിയില്‍ വരുന്ന ആര്‍പ്പൂക്കര പഞ്ചായത്തിലെ അങ്കണ്‍വാടികളില്‍ നിലവില്‍ ഒഴിവുള്ളതും ഉണ്ടാകാന്‍ സാധ്യതയുളളതുമായ അങ്കണ്‍വാടി വര്‍ക്കര്‍ / ഹെല്‍പ്പര്‍ തസ്തികകളില്‍ ആര്‍പ്പൂക്കര ഗ്രാമപഞ്ചായത്തുവാസികളായ വനിതകളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയാകണം. 46 വയസ് കവിയരുത്. എസ് സി/ എസ് ടി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും മുന്‍ പരിചയം ഉള്ളവര്‍ക്കും ഉയര്‍ന്ന പ്രായപരിധിയില്‍ മൂന്നുവര്‍ഷം ഇളവ് ലഭിക്കും.

അങ്കണവാടി വര്‍ക്കര്‍ക്കു എസ്.എസ്.എല്‍.സി./പത്താം തരം തുല്യത കോഴ്‌സ് ജയമാണ് യോഗ്യത
ബാല സേവിക ട്രെയിനിങ്, പ്രീപ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിങ്. നഴ്‌സറി ടീച്ചര്‍ ട്രെയിനിങ് ലഭിച്ചവര്‍, മുന്‍ പരിചയമുള്ളവര്‍, ക്ഷേമസ്ഥാപന അന്തേവാസികള്‍, 40 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, വിധവകള്‍, ബിപിഎല്‍/ മുന്‍ഗണന വിഭാഗം റേഷന്‍ കാര്‍ഡ് ഉള്ളവര്‍ എന്നിവര്‍ക്കും പരിഗണന ലഭിക്കും. ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എഴുത്തും വായനയും അറിയുന്നവരാകണം; എസ്എസ്എല്‍സി ജയിച്ചവര്‍ അര്‍ഹരല്ല.
നിര്‍ദിഷ്ടമാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി ശിശു വികസന പദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ് ഏറ്റുമാനൂര്‍ അഡിഷണല്‍ തിരുവാര്‍പ്പ് പി.ഒ. കോട്ടയം 686020 എന്നി വിലാസത്തില്‍ സെപ്റ്റംബര്‍ 28 വൈകിട്ടു നാലുമണിവരെ സമര്‍പ്പിക്കാം. വിശദാംശങ്ങള്‍ ഏറ്റുമാനൂര്‍ അഡീഷണല്‍ ഐസിഡിഎസ് ഓഫീസില്‍ നിന്ന് അറിയാം.
ഫോണ്‍: 7510162787

 

9, 10 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ്; ഇപ്പോൾ തന്നെ അപേക്ഷിക്കുക : Scholarship

 

കൃഷിഭവനുകളില്‍ ഇന്റേണ്‍ഷിപ്പ് (Interships )

കോട്ടയം കാര്‍ഷിക മേഖലയില്‍ യുവപ്രൊഫഷണലുകളെ സൃഷ്ടിക്കുന്നതിന് യുവതീയുവാക്കള്‍ക്ക് കൃഷിഭവനുകളില്‍ ആറുമാസത്തെ ഇന്റേണ്‍ഷിപ്പിന് അവസരം. വി.എച്ച്. എസ.്‌സി (അഗ്രികള്‍ച്ചര്‍) അഗ്രിക്കള്‍ച്ചര്‍/ജൈവകൃഷി എന്നിവയില്‍ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് എന്നിവ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 2024 ഓഗസ്റ്റ് ഒന്നിന് 1841.

www.keralaagriculture.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഇന്‍സെന്റീവ് ആയി പ്രതിമാസം 5000 രൂപ വീതം നല്‍കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാനതീയതി: സെപ്റ്റംബര്‍ 13.

Many Vacancies from Anganwadi Helper to Teacher and Veterinary Doctor