12
Jan 2023
Mon
12 Jan 2023 Mon

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചതിനാല്‍ മാസ്‌ക്കും സാനിറ്റൈസറും നിര്‍ബന്ധമാക്കി. സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് പ്രകാരം ജോലി സ്ഥലത്തും വാഹനങ്ങളിലും മാസ്‌ക്ക് ധരിക്കണം. പൊതുസ്ഥലത്തും ആളുകള്‍ കൂടുന്ന സ്ഥലങ്ങളിലും മാസ്‌ക്ക് ധരിക്കണം. ഒരു മാസത്തേക്കാണ് ഉത്തരവ്. വാഹനങ്ങളിലായാലും ഗതാഗതസമയത്തും മാസ്‌കോ മുഖാവരണമോ ധരിക്കണം. സ്ഥാപനങ്ങള്‍, കടകള്‍, തിയേറ്ററുകള്‍ എന്നിവടങ്ങളില്‍ കൈ ശുചിയാക്കുന്നതിനായി സാനിറ്റൈസറോ സോപ്പു നല്‍കണം. പൊതുസ്ഥലങ്ങളില്‍ സാമൂഹിക അകലം പാലിക്കണം.ദേശീയ തലത്തിലും കൊവിഡ് നിരക്ക് കൂടിയതിനെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേരളവും വിഞ്ജാപനം പുതുക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക