|
തൃശൂര്‍: വടക്കാഞ്ചേരി കുമ്പളങ്ങാട് വെടിക്കെട്ട് പുരയില്‍ വന്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ചേലക്കര സ്വദേശി മണിക്കാണ് ഗുരുതരമായി പരിക്കേറ്റത്. വെടിക്കെട്ട് പുര പൂര്‍ണ്ണമായും കത്തിനശിച്ചു. കിലോമീറ്ററുകള്‍ അകലെ വരെ പ്രകമ്പനം ഉണ്ടായി. ഓട്ടുപാറയില്‍ വ്യാപാര സ്ഥാപനങ്ങളുടെ വാതിലുകള്‍ ശക്തമായ സമ്മര്‍ദത്തില്‍ അടഞ്ഞു. അഗ്‌നിരക്ഷാ സേനയും പോലിസും സ്ഥലത്തെത്തി.
ഓട്ടുപാറ, അത്താണി, കുന്നംകുളം എന്നിവിടങ്ങള്‍ വരെ കുലുക്കമുണ്ടായതായി പറയുന്നു. ഫയര്‍ ഫോഴെസെത്തി ഏറെ നേരം പണിപ്പെട്ടാണ് വെടിക്കെട്ട് പുരയിലെ തീ അണച്ചത്. കുണ്ടന്നൂര്‍ സ്വദേശി സുന്ദരാക്ഷന്റെ സ്ഥത്താണ് വെടിക്കെട്ട് പുര പ്രവര്‍ത്തിച്ച് വരുന്നത്. കുണ്ടന്നൂര്‍ സ്വദേശി ശ്രീനിവാസനാണ് ലൈസന്‍സി. അപകടത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. വെടിക്കെട്ട് പുരയില്‍ ജീവനക്കാര്‍ ഉള്ളതായി നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





