23
Nov 2024
Mon
23 Nov 2024 Mon
Robbery in Kannur Valapattanam

കണ്ണൂര്‍: വളപട്ടണത്ത് അരി വ്യാപാരിയുടെ വീട്ടില്‍ വന്‍ കവര്‍ച്ച. 300 പവനും ഒരു കോടി രൂപയും നഷ്ടപ്പെട്ടതായാണ് പരാതി. (Massive robbery at businessman’s house in Valapattanam, Kannur; 300 pawans and Rs. 1 crore lost) വളപട്ടണം മന്നയില്‍ താമസിക്കുന്ന അഷറ്ഫ് ട്രേഡ്‌ഴ്‌സ് ഉടമ അഷ്‌റഫിന്റെ വീട്ടിലാണ് മോഷണം നടന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വീട്ടുകാര്‍ മധുരയിലുള്ള ബന്ധുവീട്ടില്‍ വിവാഹത്തിന് പോയ സയമത്താണ് സംഭവം. 19ആം തിയ്യതി വീടടച്ച് പോയ കുടുംബം ഇന്നലെ രാത്രി തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീട്ടിലെ ലോക്കര്‍ തകര്‍ത്താണ് കവര്‍ച്ച.

ALSO READ: വീട്ടമ്മയുടെ കൊലപാതകം: ഇന്‍ഫോപാര്‍ക്ക് ജീവനക്കാരനും സ്ത്രീ സുഹൃത്തും പിടിയില്‍

കഴിഞ്ഞ ചൊവ്വാഴ്ച്ച രാവിലെയാണ് കുടുംബം മധുരയിലേക്ക് പോയത്. ബുധനാഴ്ച്ച രാത്രി തന്നെ മോഷണം നടന്നതായാണ് സിസിടിവി ദൃശ്യങ്ങളില്‍ ലഭിക്കുന്ന സൂചനയെന്ന് അയല്‍വാസികള്‍ പറഞ്ഞു. ബുധനാഴ്ച്ച രാത്രി 8 മണിയോട് കൂടി രണ്ടു പേര്‍ മതില്‍ ചാടി കടക്കുന്നത് സിസി ടിവിയില്‍ പതിഞ്ഞിട്ടുണ്ടെന്ന് അയല്‍വാസി പറഞ്ഞു.

മോഷണത്തില്‍ മൂന്ന് പേര്‍ക്ക് പങ്കുള്ളതായാണ് സൂചനയെന്ന് പോലീസ് അറിയിച്ചു. ബംഗളൂരുവിലും മറ്റുമുള്ള കുടുംബ വീടുകളില്‍ ഇടയ്ക്ക് ഇതുപോലെ അഷറഫും കുടുംബവും പോയി താമസിക്കാറുള്ളതായാണ് അറിയുന്നത്. ഈ വിവരങ്ങള്‍ മനസ്സിലാക്കിയിട്ടുള്ള ആരോ ആണ് മോഷണം നടത്തിയിട്ടുള്ളതെന്നാണ് സൂചന.

പ്രശസ്തമായി അഷറഫ് ബിരിയാണി റൈസ് വിതരണക്കാരാണ് അഷറഫ് ട്രേഡേഴ്‌സ്. ദിവസങ്ങളോളം മാറിനില്‍ക്കുമ്പോള്‍ ഇത്രയധികം തുകയും ആഭരണങ്ങളും വീട്ടില്‍ സൂക്ഷിച്ചത് എന്ത് കൊണ്ടാണെന്ന ചോദ്യമാണ് ഉയരുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക