28
Dec 2023
Sat
28 Dec 2023 Sat

പത്തനംതിട്ട തിരുവല്ലയില്‍ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണ് എംബിബിഎസ് വിദ്യാര്‍ഥി മരിച്ചു. കൊല്ലം ആശ്രാമം സ്വദേശി ജോണ്‍ തോമസ്(26) ആണ് മരിച്ചത്. തിരുവല്ല ബിലീവേഴ്‌സ് മെഡിക്കൽ കോളജ് വിദ്യാർഥിയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്നലെ രാത്രി പത്തോടെയാണ് ജോൺ തോമസ് ഹോസ്റ്റര്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണത്. ഉടന്‍ ആശുപത്രിയിലേക്ക് എത്തിച്ചെങ്കില്‍ രക്ഷിക്കാനായില്ല. തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ജോണിന്റെ മരണത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.