കണ്ണൂര്‍ തലശ്ശേരിയില്‍ ബിജെപി പ്രവര്‍ത്തകന്റെ വീട്ടിലെ പൂജാമുറിയില്‍ ഒളിപ്പിച്ച എംഡിഎംഎയും കഞ്ചാവും പിടികൂടി. തലശ്ശേരി ഇല്ലത്ത് താഴെയിലെ റെനിലിന്റെ വീട്ടില്‍ നിന്നാണ് ലഹരി മരുന്ന് പിടികൂടിയത്. 1.2 കിലോ കഞ്ചാവും അഞ്ച് ഗ്രാം എംഡിഎംഎയുമാണ് പിടിച്ചെടുത്തത്.
|
പോലീസ് പരിശോധനയ്‌ക്കെത്തിയപ്പോള്‍ പ്രതി റെനില്‍ രക്ഷപ്പെട്ടു. വീട് കേന്ദ്രീകരിച്ച് ലഹരി മരുന്ന് വില്‍പ്പന നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ മൂന്ന് ദിവസം മുമ്പ് പോലീസ് റിനിലിന്റെ വീട്ടിലെത്തിയെങ്കിലും ഒന്നും കണ്ടെത്തിയിരുന്നില്ല. ശനിയാഴ്ച വീണ്ടും സംഘം പരിശോധനയ്‌ക്കെത്തുകയും പൂജാ മുറിയില്‍ നിന്ന് ലഹരിവസ്തുക്കള്‍ കണ്ടെടുക്കുകയുമായിരുന്നു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


