ജുമുഅ നിസ്‌കാരത്തിനിടെ മസ്ജിദുല്‍ ഹറാമിലെ ഇമാം കുഴഞ്ഞുവീണു; നിസ്‌കാരം പൂര്‍ത്തിയാക്കി ഹറം കാര്യാലയ മേധാവി
|
മക്ക: വെള്ളിയാഴ്ചത്തെ പതിവ് ജുമുഅ നിസ്‌കാരത്തിനിടെ മക്കയിലെ വിശുദ്ധമാക്കപ്പെട്ട മസ്ജിദുല്‍ ഹറാമിലെ ഇമാം കുഴഞ്ഞുവീണു. ഇന്ന് ഉച്ചയോടെയാണ് മക്ക ഹറമില്‍ ജുമുഅ നിസ്‌കാരത്തിന് നേതൃത്വം നല്‍കിയ ശൈഖ് മാഹിര്‍ അല്‍ മുഅൈഖലി പ്രാര്‍ഥനയ്ക്കിടെ തളര്‍ന്നു വീണത്. ഖുതുബയ്ക്ക് (വെള്ളിയാഴ്ചത്തെ പ്രത്യേക പ്രസംഗം) ശേഷം നിസ്‌കാരം തുടങ്ങി ഖുര്‍ആന്‍ പാരായണം നടത്തിക്കൊണ്ടിരിക്കെയാണ് ഇമാമിന് തളര്‍ച്ച അനുഭവപ്പെട്ടത്. അവശനായി താഴെ ഇരുന്ന അദ്ദേഹം ഏതാനും സമയം അബോധാവസ്ഥയിലാവുകയായിരുന്നു. ഇതോടെ നിസ്‌കാരം പൂര്‍ത്തിയാക്കാനായി തൊട്ടുപിന്നിലിരുന്ന ഇരു ഹറം കാര്യാലയ മേധാവിയായ ഡോ. അബ്ദുറഹ്മാന്‍ അല്‍ സുദൈസ് മുന്നോട്ടുവരികയും നിസ്‌കാരം പൂര്‍ത്തിയാക്കുകയും ചെയ്തു.
ശൈഖ് മാഹിറിനെ വൈദ്യപരിശോധനക്കായി കൊണ്ടുപോയി. ഇമാമിന്റെ ആരോഗ്യനിയ മെച്ചപ്പെട്ടതായി സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു. കനത്ത ചൂടിലാണ് മക്കാ മദീന പ്രവിശ്യകള്‍ നിലവിലുള്ളത്. ഇന്നലെ 44 ഡിഗ്രി താപനിലയാണ് ഹറമിലും പരിസരപ്രദേശത്തും രേഖപ്പെടുത്തിയത്.
മക്ക സ്വദേശിയായ 54 കാരനായ ശെഖ് മാഹിര്‍ അല്‍ മുഅൈഖലി, മുസ്ലിം ലോകത്തെ അറിയപ്പെട്ട ഖുര്‍ആന്‍ പാരായണവിദഗ്ധനാണ്.
An imam of Mecca’s Grand Mosque in Saudi Arabia fell ill on Friday during prayer, forcing him to step aside and be replaced by another imam.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





