14
Jan 2025
Sat
14 Jan 2025 Sat

കേരളത്തിലെ മുന്നാക്ക (ജനറല്‍) സമുദായങ്ങളില്‍പ്പെടുന്നവരും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുബങ്ങളില്‍ ഉള്‍പ്പെടുന്നവരുമായ വിദ്യര്‍ഥികള്‍ക്ക് വിദ്യാസമുന്നതി സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം.
ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായമായി സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള കേരള സംസ്ഥാന മുന്നാക്ക സമുദായക്ഷേമ കോര്‍പ്പറേഷന്‍ സമുന്നതി മുഖേന നടപ്പിലാക്കി വരുന്ന ‘വിദ്യാസമുന്നതി’ മെരിറ്റ് സ്‌കോളര്‍ഷിപ്പിന് ആണ് അപേക്ഷക്ഷണിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ

ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, ഡിപ്ലോമ/ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍, ബിരുദം, ബിരുദാനന്തര ബിരുദം, സിഎ/ സി.എം.എ/ സി.എസ്, ദേശീയ നിലവാരമുള്ള സ്ഥാപനങ്ങളിലെ ബിരുദം/ ബിരുദാനന്തര ബിരുദം, ഗവേഷണ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് (പിഎച്ച്.ഡി) എന്നീ വിഭാഗങ്ങളിലേക്കാണ് സ്‌കോളര്‍ഷിപ്പുകള്‍ ലഭ്യമാകുന്നത്.

ഇതോടൊപ്പം വിവിധ മത്സര പരീക്ഷകളുടെ പരിശീലനത്തിനുള്ള ധനസഹായം അനുവദിക്കുന്ന വിദ്യാസമുന്നതി കോച്ചിംഗ് അസിസ്റ്റന്‍സ് പദ്ധതി (2024 25) യിലേക്കും അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്.

വിദ്യാഭ്യാസ, തൊഴില്‍ സംബന്ധിച്ച ഏറ്റവും പുതിയ അപ്‌ഡേറ്റ്‌സിനായി ഇന്‍സ്റ്റഗ്രാം പേജ് ഫോളോ ചെയ്യുക.

വിശദവിവരങ്ങള്‍ക്കും, ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനും www.kswcfc.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജനുവരി 20 ആണ്.

‘Vidyasamunnati’ merit scholarship for students from the forward caste