ന്യൂയോര്‍ക്ക്: 48മത് കോപാ അമേരിക്ക ടൂര്‍ണമെന്റിന് നാളെ തിരശ്ശീല ഉയരും. ( Messi farewell? Vinicius Jr for Ballon d’Or? Copa America set to start ) ആദ്യ മല്‍സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന കാനഡയെ നേരിടും. ഇന്ത്യന്‍ സമയം രാവിലെ 5.30ന് ആണ് കിക്കോഫ്.
|
അമേരിക്കയിലെ 14 വേദികളിലായിട്ടാണ് ഒരു മാസം നീണ്ടു നില്‍ക്കുന്ന ടൂര്‍ണമെന്റിന് അരങ്ങുണരുന്നത്. അര്‍ജന്റീന, ലോക ഫുട്ബോളിലെ പ്രധാന ശക്തികളായ ബ്രസീല്‍, ഉറുഗ്വെ, കൊളംബിയ തുടങ്ങിയ വമ്പന്‍മാരെല്ലാം അണിനിരക്കുന്ന കോപാ ടൂര്‍ണമെന്റ് ഇത്തവണ തീപാറും പോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിക്കും.
നിലവില്‍ കോപാ അമേരിക്കയും ലോകകപ്പ് കിരീടവും നേടി ആത്മവിശ്വാസത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുന്ന അര്‍ജന്റീന അനായാസാം കിരീടം നേടാമെന്ന പ്രതീക്ഷയിലാണ്. എന്നാല്‍ അവസാന ലോകകപ്പിലും കോപാ അമേരിക്ക ടൂര്‍ണമെന്റിലും തിരിച്ചടി നേരിട്ട ബ്രസീല്‍ കിരീടം വേണമെന്ന ഉറച്ച തീരുമാനത്തിലാണ്. ലോക കപ്പ് യോഗ്യതാല്‍ മല്‍സങ്ങളില്‍ ഉള്‍പ്പെടെ അടുത്ത കാലത്തായി നിറം മങ്ങിയ പ്രകടനം കാഴ്ച്ചവയ്ക്കുന്ന ബ്രസീലിന് ഒരു തിരിച്ചുവരവ് അത്യാവശ്യമാണ്. 25ന് കോസ്റ്റ റിക്കക്കെതിരേയാണ് ടൂര്‍ണമെന്റിലെ ബ്രസീലിന്റെ ആദ്യ മത്സരം.
പെറു, ചിലി, കാനഡ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് എയിലിണ് അര്‍ജന്റീനയുടെ സ്ഥാനമെങ്കില്‍ ഗ്രൂപ്പ് ഡിയിലാണ് ബ്രസീല്‍ ഉള്‍പ്പെട്ടിട്ടുള്ളത്. കൊളംബിയ, പരാഗ്വെ, കോസ്റ്റ റിക്ക എന്നിവരാണ് ബ്രസീലിന്റെ ഗ്രൂപ്പിലുള്ളത്.
നാല് ഗ്രൂപ്പുകള്‍
നാല് ടീമുകള്‍ വീതമുള്ള നാല് ഗ്രൂപ്പുകളാണ് ഇത്തവണ ടൂര്‍ണമെന്റില്‍ മാറ്റുരക്കുന്നത്. ഓരോ ഗ്രൂപ്പില്‍ നിന്നും കൂടുതല്‍ പോയിന്റ് നേടുന്ന രണ്ട് വീതെ ടീമുകള്‍ ക്വാര്‍ട്ടറില്‍ കടക്കും.

ഗ്രൂപ്പ് എ
1. അര്‍ജന്റീന
2. പെറു
3. ചിലി
4. കാനഡ
ഗ്രൂപ്പ് ബി
1. മെക്‌സിക്കോ
2. ഇക്വഡോര്‍
3. വെനസ്വേല
4. ജമൈക്ക
ഗ്രൂപ്പ് സി
1. യുനൈറ്റഡ് സ്റ്റേറ്റ്‌സ്
2. ഉറുഗ്വേ
3. പനാമ
4. ബൊളീവിയ
ഗ്രൂപ്പ് ഡി
1. ബ്രസീല്‍
2. കൊളംബിയ
3. പരാഗ്വേ
4. കോസ്റ്റാറിക്ക
ടെക്സാസ്-എടി ആന്‍ഡ് ടി, അറ്റ്ലാന്‍ഡ-മേഴ്സിഡസ് ബെന്‍സ്, ടെക്സാസ്- ക്യൂ2, ഷാര്‍ലോട്ടെ- ബാങ്ക് ഓഫ് അമേരിക്ക, ന്യൂ ജഴ്സി- മെറ്റ്ലൈഫ്, ഹൂസ്റ്റണ്‍- എന്‍.ആര്‍.ജി, കാലിഫോര്‍ണിയ- സോഫി, കാലിഫോര്‍ണിയ-ലെവി, അരിസോണ- സ്റ്റേറ്റ് ഫാം, നവാഡ- അലിഗെന്റ്, മിസൗറി- അറൗഹഡ്, കന്‍സാസ്- ചില്‍ഡ്രന്‍സ് മേഴ്സി പാര്‍ക്ക്, ഫ്ളോറിഡ- ഹാര്‍ഡ് റോക്ക്, ഒര്‍ലാന്‍ഡോ- ഇന്റര്‍ ആന്‍ഡ് കംപനി എന്നീ സ്റ്റേഡിയങ്ങളിലാണ് മല്‍സരങ്ങള്‍ നടക്കുന്നു
ഭാഗ്യ ചിഹ്നമായി കാപിറ്റന്‍
കാപിറ്റന്‍ എന്ന വിളിപ്പേരുള്ളകഴുകനാണ് ഇത്തവണ കോപാ അമേരിക്കക്കുള്ള ഭാഗ്യ ചിഹ്നം. ക്യാപ്റ്റന്‍ എന്ന് അര്‍ഥം വരുന്ന ക്യാപിറ്റന്‍ എന്ന പദമാണ് മാസ്‌കോട്ടിന് നല്‍കിയിരിക്കുന്നത്.
Copa America 2024 fixtures PDF download: Full time table, venue and match timings
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





