21
Jul 2023
Sat
21 Jul 2023 Sat

മാഡ്രിഡ്: യുഎസ് ക്ലബ്ബ് ഇന്റര്‍ മിയാമിയിലേക്കു ചേക്കേറിയെങ്കിലും ബാര്‍സിലോണയില്‍ കളിക്കാന്‍ ലയണല്‍ മെസ്സി വീണ്ടും വരും. സ്പാനിഷ് ക്ലബ്ബിന്റെ പ്രസിഡന്റ് ജോന്‍ ലാപോര്‍ട്ടയാണ് മെസ്സിയുടെ മടങ്ങിവരവിനെക്കുറിച്ചു സൂചന നല്‍കിയത്. ബാര്‍സയുടെ ഹോം ഗ്രൗണ്ടായ നൂകാംപില്‍ ഇപ്പോള്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ഈ സീസണില്‍ മറ്റൊരു സ്റ്റേഡിയത്തിലാണ് ബാര്‍സ ഹോം മത്സരങ്ങള്‍ കളിക്കുക.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതിനു ശേഷം അടുത്ത സീസണിന്റെ തുടക്കത്തില്‍ ന്യൂ ക്യാപ് വീണ്ടും തുറക്കുമ്പോള്‍ പ്രദര്‍ശന മത്സരം കളിക്കാന്‍ മെസ്സി വരുമെന്നാണ് ബാര്‍സ പ്രസിഡന്റ് വ്യക്തമാക്കിയത്. മേജര്‍ ലീഗ് സോക്കര്‍ ക്ലബ് ഇന്റര്‍ മയാമിയുമായി 2025 വരെയാണ് മെസ്സിയുടെ കരാര്‍. ‘ബാര്‍സയാണ് മെസ്സിയുടെ വീട്. ഏതെങ്കിലുമൊരു ഘട്ടത്തില്‍ മെസ്സിക്ക് ഇവിടേക്കു മടങ്ങിവരാതിരിക്കാന്‍ ആവില്ല’ ലാപോര്‍ട്ട പറഞ്ഞു.