01
Dec 2023
Tue
01 Dec 2023 Tue

ലോക കോടീശ്വരന്‍മാരുടെ ആദ്യ ഡെസ്റ്റിനേഷന്‍ UAE: ഈ വര്‍ഷം ഏഴ് ശതകോടീശ്വരന്മാര്‍ കൂടിയെത്തി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദുബൈ: ലോക കോടീശ്വരന്‍മാരുടെ ആദ്യ ഡെസ്റ്റിനേഷനായി മാറി യു.എ.ഇ. യുഎഇയില്‍ നിലവില്‍ 17 ശതകോടീശ്വരന്‍മാരാണുള്ളത്. 2023 ലെ യുബിഎസ് ബില്യണയര്‍ ആംബിഷന്‍സ് റിപ്പോര്‍ട്ട് പ്രകാരം ഈ വര്‍ഷം അഞ്ച് ശതകോടീശ്വരന്മാര്‍ എമിറേറ്റ്‌സിലേക്ക് താമസം മാറിയെത്തിയിട്ടുണ്ട്. രണ്ടു പേര്‍ പുതിയതായി ശതകോടീശ്വരന്‍മാരുടെ ക്ലബ്ബില്‍ ഇടം പിടിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി ശതകോടീശ്വരന്‍മാരുടെ സമ്പത്തിലും വലിയ വളര്‍ച്ചയുണ്ടായി.

മുന്‍ വര്‍ഷത്തെ 38.7 ബില്യണ്‍ ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍, 2023 ല്‍ ശതകോടീശ്വരന്മാരുടെ മൊത്തം സമ്പത്ത് 157 ശതമാനം വര്‍ധിച്ച് 99.4 ബില്യണ്‍ ഡോളറായി. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ഉണ്ടായ കുതിപ്പും സാമ്പത്തിക സൗകര്യങ്ങളും ആരോഗ്യ രംഗവും എണ്ണ, ഗ്യാസ്, റിയല്‍ എസ്റ്റേറ്റ്, ടെക്‌നോളജി, ടൂറിസം തുടങ്ങിയ മേഖലകളിലെ സാധ്യതകളുമാണ് യുഎഇയെ സമ്പന്നരെ ആകര്‍ഷിക്കുന്ന രാജ്യമാക്കി മാറ്റുന്നത്. 2022 ല്‍ യുഎഇയിലെ ജിഡിപിയില്‍ 7.6 ശതമാനം വര്‍ദ്ധനവ് ഉണ്ടായിരുന്നു.

കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഏകദേശം 1500 കോടീശ്വരന്‍മാര്‍ ബ്രിട്ടണില്‍നിന്ന് ദുബായിലേക്ക് കുടിയേറിയതായാണ് റിപ്പോര്‍ട്ട്. ന്യൂ വേള്‍ഡ് വെല്‍ത്ത് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. 250ലേറെ കോടീശ്വരന്‍മാര്‍ ഈ വര്‍ഷം ദുബായിലേക്ക് താമസംമാറ്റുമെന്നും ആഗോള വെല്‍ത്ത് ഇന്റലിജന്‍സ് സ്ഥാപനമായ ന്യൂ വേള്‍ഡ് വെല്‍ത്തിന്റെ പഠനറിപ്പോര്‍ട്ട് പറയുന്നു. സംഖ്യ ഉയരുന്നതോടെ യൂറോപ്യന്‍ രാജ്യത്തുനിന്നുള്ള അതിസമ്പന്നരെ ആകര്‍ഷിക്കുന്ന മൂന്നാമത്തെ മികച്ച ലക്ഷ്യസ്ഥാനമായി ദുബായ് മാറും. 10 ലക്ഷം ഡോളറോ അതില്‍ക്കൂടുതലോ നിക്ഷേപിക്കാന്‍ കഴിവുള്ളവരെ ഉള്‍പ്പെടുത്തിയാണ് ന്യൂ വേള്‍ഡ് വെല്‍ത്ത് പഠനം നടത്തിയത്. എന്നാല്‍, അതിസമ്പന്നരായ ശതകോടീശ്വരന്‍മാരും യു.എ.ഇ ലക്ഷ്യംവയ്ക്കുന്നതാണ് പുതിയ കണക്കുകള്‍.

യുബിഎസ് ബില്യണയര്‍ അംബിഷന്‍സ് റിപ്പോര്‍ട്ട് അനുസരിച്ച്, ഇസ്രായേലിന് ശേഷം മിഡില്‍ ഈസ്റ്റില്‍ ഏറ്റവും കൂടുതല്‍ കോടീശ്വരന്‍മാര്‍ ഉള്ളത് യുഎഇയില്‍ ആണ്. ഇസ്രായേലില്‍ നിലവില്‍ 26 ശതകോടീശ്വന്‍മാരാണുള്ളത്. സൗദി അറേബ്യ (6), ദക്ഷിണാഫ്രിക്ക (5), ഈജിപ്ത് (4), നൈജീരിയ (3), ലെബനന്‍ (2) എന്നിവയാണ് യുഎഇക്ക് തൊട്ടുപിന്നില്‍. മിഡില്‍ ഈസ്റ്റില്‍ ഇപ്പോള്‍ ആകെ 63 ശതകോടീശ്വര്‍മാര്‍ ഉണ്ട്. ഇതില്‍ ഒന്‍പതു പേര്‍ ഈ വര്‍ഷം പട്ടികയില്‍ ഇടം പിടിച്ചവരാണ്.

Reportedly, there are currently 17 billionaires in the UAE. Five billionaires have moved to the Emirates this year, according to the UBS Billionaire Ambitions Report 2023. T

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക