23
Jan 2025
Thu
23 Jan 2025 Thu
Eranad jalolsavam

അരീക്കോട്: അരീക്കോട് മൈത്ര കടവില്‍ നടക്കുന്ന ഏഴാമത് ഏറനാട് ജലോത്സവം ജനുവരി 12ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് അരീക്കോട് നടത്തിയ
വാര്‍ത്ത സമ്മേളനത്തില്‍ ജലോത്സവ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അരീക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ മൈത്ര വൈറ്റ് സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ജലോത്സവം സംഘടിപ്പിക്കുന്നത്.
1996ലാണ് സീതി ഹാജി മെമ്മോറിയല്‍ ഏറനാട് ജലോത്സവത്തിന് തുടക്കം കുറിക്കുന്നത്.

തുടര്‍ന്ന് മികച്ച രീതിയില്‍ മുന്നോട്ടുപോയ ജലോത്സവം പിന്നീട് മൈത്ര പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു’.നീണ്ട 18 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് മൈത്ര കടവ് വീണ്ടും സീതിഹാജി സ്മാരക ഏറനാട് ജലോത്സവത്തിന് സാക്ഷിയാകാന്‍ ഒരുങ്ങുന്നത്.

ചാലിയാറിലെ മത്സരത്തില്‍ അരീക്കോടും പരിസര പ്രദേശത്ത് നിന്നുള്ള പ്രമുഖരായ 16 ടീമുകളാണ് മല്‍സരിക്കുന്നത്

പി.കെ ബഷീര്‍ എം.എല്‍.എ.അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റുക്കിയ ഷംസു സമീപ പഞ്ചായത്തുകളിലെ പ്രസിഡണ്ടുമാര്‍ മറ്റു ജനപ്രതിനിധികള്‍ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തുള്ള പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

വാര്‍ത്ത സമ്മേളനത്തില്‍ ജലോത്സവ കമ്മിറ്റി കണ്‍വീനര്‍ കെ ജുനൈസ്, കെ.പി അഷ്‌റഫ് , ഷംസു മൈത്ര, മുഹമ്മദ് പാറക്കല്‍, എം.പി സഫ് വാന്‍, പി.ഷബീര്‍, ഒ സമീര്‍, എ.പി നാണി, കെ അനീസ് എന്നിവര്‍സംസാരിച്ചു