11
Mar 2026
Wed
11 Mar 2026 Wed
minister muhammed riyas omitted from national high way inauguration

പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന കൊച്ചിയിലെ ദേശീയപാത ഉദ്ഘാടനച്ചടങ്ങില്‍ നിന്ന് പൊതുമരാമത്ത് വകുപ്പിനെ ഒഴിവാക്കിയത് കേരളത്തെ അപമാനിക്കലാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ദേശീയപാത യാഥാര്‍ഥ്യമാകാന്‍ കേരള സര്‍ക്കാരിന് റോള്‍ ഇല്ലെന്ന് പ്രചരിപ്പിക്കാന്‍ ആണെങ്കില്‍ അത് വിജയിക്കില്ല. കേരള സര്‍ക്കാര്‍ എന്ത് ചെയ്തു എന്ന് ജനങ്ങള്‍ക്ക് അറിയാം. എന്‍എച്ച് 66 ആശ്വാസ പദ്ധതിയാണ്. ചരിത്രത്തിലാദ്യമായി ദേശീയപാത വികസനത്തിന് പണം ചെലവഴിക്കാന്‍ ഒരു സംസ്ഥാന സര്‍ക്കാര്‍ തയാറായി. മറ്റ് പദ്ധതികള്‍ക്കായി മറ്റിവച്ച പണമാണ് ചെലവഴിച്ചതെന്ന് മന്ത്രി പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംസ്ഥാനത്തെ ദേശീയപാത വികസന പ്രവര്‍ത്തനങ്ങളുടെ നോഡല്‍ ഓഫീസായി പ്രവര്‍ത്തിക്കുന്നത് പൊതുമരാമത്ത് വകുപ്പാണ്. പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിനായി 5500 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ചെലവാക്കിയത്. ഇത്രയധികം തുക വിഹിതമായി നല്‍കുകയും പദ്ധതിയുടെ നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധിയെ ആണ് ചടങ്ങില്‍ നിന്ന് ഒഴിവാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ ആദ്യമായി ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഒരു സംസ്ഥാന സര്‍ക്കാര്‍ പണം ചെലവഴിക്കുന്നത് എന്‍എച്ച് 66നാണെന്നും മന്ത്രി വ്യക്തമാക്കി. അത് കടമെടുപ്പ് പരിധിയില്‍ പെടുത്തിയപ്പോള്‍ 12000 കോടിക്ക് സമമായെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

പദ്ധതിയുടെ തുടക്കം മുതല്‍ മുഖ്യമന്ത്രിയും പൊതുമരാമത്ത് വകുപ്പും ഇടപെട്ടു. എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ചു. വിവിധ പദ്ധതികളുടെ ഉദ്ഘാടനമാണ് ഇന്ന് നടക്കുന്നത്. ദേശീയ പാത ഉദ്ഘാടനം മറ്റൊരു പരിപാടിയായിട്ട് നടത്തണമായിരുന്നു. ഉദ്ഘാടന ചടങ്ങിലേക്ക് കേന്ദ്രമന്ത്രിയുടെ ഓഫിസില്‍ നിന്ന് ക്ഷണം ഉണ്ടായില്ല. യുഡിഎഫ് കാലത്ത് മുടങ്ങിപ്പോയ പദ്ധതിയാണ് യാഥാര്‍ഥ്യമാക്കിയത്. പദ്ധതി നടപ്പാക്കിയത് എല്‍ഡിഎഫ് സര്‍ക്കാരാണെന്ന് മന്ത്രി പറഞ്ഞു.

ബദല്‍ പരിപാടിയുമായി സംസ്ഥാന സര്‍ക്കാര്‍

പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് കോഴിക്കോട്ട് ദേശീയപാതയില്‍ റോഡ് ഷോ നടത്തും. ഉച്ചയ്ക്ക് 12ന് രാമനാട്ടുകര വെങ്ങളം റീച്ചിലാണ് റോഡ് ഷോ.

ALSO READ: ഇസ്രായേല്‍ പ്രതിരോധം തകര്‍ന്നു; ടെല്‍ അവീവില്‍ ഇറാന്റെ മിസൈല്‍ വര്‍ഷം; വന്‍ നാശനഷ്ടം