മന്ത്രി വീണാജോർജിന്റെ വാഹനം അപകടത്തിൽപ്പെട്ടു: മന്ത്രിക്ക് പരിക്ക്| minister veena George car accident
|
മലപ്പുറം: ആരോഗ്യമന്ത്രി വീണാ ജോർജിൻ്റെ വാഹനം അപകടത്തിൽപ്പെട്ടു. മഞ്ചേരി അരീക്കോട് റൂട്ടിൽ പുല്ലൂരിൽ വച്ച് ഇന്ന് രാവിലേ ആണ് സംഭവം. കാറിൽ വീണ ജോർജ് ഉൾപ്പെടെയുള്ളവർ ഉണ്ടായിരുന്നു. ആർക്കും ഗുരുതരമായി പരിക്ക് പറ്റിയിട്ടില്ല.

പുല്ലൂര് പള്ളിയുടെ മുന്നിൽവെച്ചാണ് അപകടമുണ്ടായത്. മന്ത്രിയുടെ വാഹനം എതിരെ വന്ന രണ്ട് മോട്ടോർസൈക്കിളിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

മന്ത്രിയെയും ബൈക്ക് യാത്രക്കാരെയും മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ
പ്രവേശിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





