17
Nov 2023
Fri
17 Nov 2023 Fri

ലഖ്നൗ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ നാലു പേർ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സം​ഗം ചെയ്തു. ഉത്തർപ്രദേശ് തലസ്ഥാനമായ ലഖ്നൗവിലാണ് സംഭവം. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് രണ്ട് പ്രതികൾക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പെൺകുട്ടിയെ നാല് പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി വനത്തിൽ വച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (ഡിസിപി) ഈസ്റ്റ് ആശിഷ് ശ്രീവാസ്തവ പറഞ്ഞു. വീട്ടിൽ നിന്ന് അൽപം അകലെയാണ് കുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവത്തിൽ ഇരയുടെ അമ്മ പരാതി നൽകിയിട്ടുണ്ട്. പ്രതികളിലൊരാൾ മകളെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ശല്യപ്പെടുത്താറുണ്ടെന്ന് അമ്മ പരാതിയിൽ പറഞ്ഞിട്ടുണ്ടെന്നും ഡിസിപി അറിയിച്ചു.

പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. ബാക്കിയുള്ളവർക്കായി തെരച്ചിൽ നടക്കുകയാണെന്നും ഉടൻ പിടിയിലാകുമെന്നും ഡിസിപി കൂട്ടിച്ചേർത്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക