കൊല്ലം: മലപ്പുറത്ത് നിന്ന് കാണാതായ യുവതിയും മക്കളും കൊല്ലത്തെ ഗാന്ധിഭവനിൽ കണ്ടെത്തി. മലപ്പുറം കുറ്റിപ്പുറം പൈങ്കണ്ണൂർ സ്വദേശി ഹസ്ന ഷെറിൻ (27), അഞ്ചും മൂന്നും വയസുള്ള രണ്ട് മക്കൾ എന്നിവരെ ശനിയാഴ്ച വൈകീട്ട് മുതൽ ആണ് കാണാതായത്. സംഭവത്തിൽ കുറ്റിപ്പുറം പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു.
|
ഇതിനിടെ ആണ് കൊല്ലത്ത് ഉണ്ടെന്ന വിവരം കിട്ടിയത്.
കുടുംബ പ്രശ്നങ്ങളിലുള്ള മാനസിക പ്രയാസം മൂലമാണ് വീടു വിട്ടു പോയതെന്ന് യുവതി പറഞ്ഞതായാണ് സൂചന. കൊല്ലത്തുള്ള ഗാന്ധി ഭവൻ എന്ന വൃദ്ധസദനത്തിലാണ് എത്തിയിരിക്കുന്നത്. അവിടെ നിന്നാണ് കുടുംബത്തിന് ഫോൺ സന്ദേശം ലഭിച്ചത്. ഹസ്നയേയും കുട്ടികളേയും തിരികെ കൊണ്ടുവരാൻ കുടുംബവും പൊലീസും കൊല്ലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
missing Malappuram woman and children are found in kollam gandhi bhavan
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





