വൈക്കം: വൈക്കം സത്യഗ്രഹ സമര ശതാബ്ദി ആഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്ത് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. രാജ്യത്തെ ഏറ്റവും വലിയ പോരാട്ടമാണു വൈക്കം സത്യഗ്രഹമെന്നു സ്റ്റാലിന്‍ പറഞ്ഞു. രാജ്യത്തെ അയിത്തവിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് പ്രചോദനമായത് വൈക്കം സത്യഗ്രഹമാണ്. തമിഴ്‌നാട്ടില്‍ നിയമസഭാ സമ്മേളനം നടക്കുന്നതിനിടയിലും വൈക്കത്ത് എത്തണമെന്നത് തന്റെ ആഗ്രഹമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
|
പിണറായി വിജയനും എം കെ സ്റ്റാലിനും പെരിയാര്‍ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷമാണ് ഉദ്ഘാടനവേദിയിലെത്തിയത്. അനാചാരത്തിനെതിരായ പോരാട്ടത്തിന്റെ വീരസ്മരണകളുണര്‍ത്തി 603 ദിവസം നീളുന്ന ആഘോഷത്തിനാണ് ഏപ്രില്‍ ഒന്നിന് തുടക്കം കുറിച്ചത്.
വൈക്കം കായലോരത്ത് 15,000 പേര്‍ക്ക് ഇരിക്കാവുന്ന വലിയ പന്തലാണ് ഒരുക്കിയിരിക്കുന്നത്. തമിഴ്‌നാട്ടില്‍നിന്നു മാത്രം 80 ബസുകളില്‍ ആളുകള്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുന്നുണ്ട്.





