03
Dec 2025
Sat
03 Dec 2025 Sat
MM Mani against voters over LDF defeat

സര്‍ക്കാര്‍ നല്‍കിയ പദ്ധതികളെല്ലാം വാങ്ങിവച്ചിട്ട് ജനം നന്ദികേട് കാണിച്ചുവെന്ന് മുന്‍മന്ത്രി എം എം മണി. ഇടതുസര്‍ക്കാര്‍ നടത്തിയ ക്ഷേമപ്രവര്‍ത്തനം, റോഡ്, പാലം, വികസന പ്രവര്‍ത്തനങ്ങള്‍ എല്ലാം സമാനതകളില്ലാത്തതാണ്. ജനക്ഷേമപരിപാടി കേരളത്തിന്റെ ചരിത്രത്തില്‍ ഇതുപോലെ നടന്നിട്ടില്ല. ഇതെല്ലാം വാങ്ങി നല്ല ഭംഗിയായി ശാപ്പാട് കഴിച്ചുകൊണ്ട് നമുക്കിട്ട് വച്ചുവെന്നാണ് തനിക്കു തോന്നിയതെന്നും എം എം മണി മാധ്യമങ്ങളോടു പ്രതികരിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വലിയ മുന്നേറ്റമാണ് കാഴ്ചവച്ചത്. കൊല്ലം കോര്‍പറേഷന്‍ വരെ യുഡിഎഫ് പിടിച്ചെടുക്കുകയുണ്ടായി. അതേസമയം തിരുവനന്തപുരം കോര്‍പറേഷന്‍ ഭരണം എല്‍ഡിഎഫില്‍ നിന്ന് എന്‍ഡിഎയും പിടിച്ചെടുത്തിട്ടുണ്ട്.

ALSO READ: ഈരാറ്റുപേട്ടയില്‍ പി സി ജോര്‍ജിന്റെ സഹോദരന് തോല്‍വി