നീലേശ്വരം: വ്യാജ രേഖ നിർമിച്ച ഫോൺ ഉപേക്ഷിച്ചുവെന്ന്പൊലീസിനോട് അറസ്റ്റിലായ
കെ വിദ്യ. കരിന്തളം ഗവൺമെൻ്റ് കോളജിൽ വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കി നിയമനം നേടിയ കേസിലാണ് വിദ്യയെ അറസ്റ്റ് ചെയ്തത്.
|
അഗളി കോളജിൽ നൽകിയ വ്യാജ രേഖയുടെ പേരിൽ അറസ്റ്റിലായപ്പോൾ
അഗളി പൊലീസിന് നൽകിയ മൊഴിയാണ് വിദ്യ നീലേശ്വരം പൊലീസിനോടും ആവർത്തിച്ചത്.
സർട്ടിഫിക്കറ്റ് നിർമിച്ച ഫോൺ തകരാറിനെ തുടർന്ന് ഉപേക്ഷിച്ചുവെന്നാണ് വിദ്യയുടെ നിലപാട്. വ്യാജരേഖ ഉണ്ടാക്കാൻ ആരുടേയും സഹായമില്ലെന്നും ഒറിജിനൽ നശിപ്പിച്ചുവെന്നും വിദ്യ പറഞ്ഞു. നീലേശ്വരം പൊലീസ് സ്റ്റേഷനിൽ ഹാജരായ വിദ്യയുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





