17
Sep 2024
Mon
17 Sep 2024 Mon

ലണ്ടൻ: കഴിഞ്ഞ തവണ നേരിയ വ്യത്യാസത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടൈറ്റിൽ കിരീടം മുത്തമിടാൻ കഴിയാതെ പോയ ക്ലബ് ആണ് ലിവർപൂൾ. ഈ സീസണിൽ പുതിയ കോച്ചിൻ്റെ കീഴിൽ ക്ലബ് കുതിപ്പ് തുടരുക ആണ്. സീസണിൽ ഇതുവരെ കളിച്ച മൂന്നിലും ചെമ്പട വിജയിച്ചു. മൂന്ന് കളിയിലും നിർണായകമായത് ഈജിപ്ഷ്യൻ തരം മൊഹമ്മദ് സലാഹിൻ്റെ പ്രകടനം ആയിരുന്നൂ. ഇന്നലെ മാഞ്ചസ്റ്റർ യുനൈറ്റഡിന് എതിരായ മത്സരത്തിൽ മൂന്ന് ഗോളിന് ടീം ജയിക്കുമ്പോൾ അതിൽ ഒരു ഗോളും രണ്ട് അസിസ്‌റ്റും സലാഹിൻറെ വകയാണ്. കൂടുതൽ ആരാധകര് ഉള്ള ക്ലബ് താരവും സലാഹ് തന്നെ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

Mohamed Salah likely to leave Liverpool after this season

എന്നാലിപ്പോൾ ക്ലബ് വിടുക ആണെന്ന സൂചന നൽകിയിരിക്കുക ആണ് സലാഹ്. ക്ലബിൽ ഇതെൻ്റെ അവസാന സീസൺ ആണ് എന്നാണ് താരം പറഞത്.

കരാര്‍ പുതുക്കുന്നതിനെ കുറിച്ച് ക്ലബ്ബ് മാനേജ്മെന്‍റ് ഇത് വരെ തന്നോട് സംസാരിച്ചിട്ടില്ലെന്ന് സലാഹ് വ്യക്തമാക്കി.

“കരാർ പുതുക്കുന്നതിനെക്കുറിച്ച് ക്ലബ് മാനേജ്മെന്റിലുള്ള ആരും ഇതുവരെ സംസാരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ലിവർപൂളിനൊപ്പം ഇതെന്‍റെ അവസാന സീസണായിരിക്കും. കാര്യങ്ങൾ എന്റെ നിയന്ത്രണത്തിലല്ല”- സലാഹ് പറഞ്ഞു. അതേസമയം സലാഹിന്‍റെ നിലവിലെ പ്രകടനത്തില്‍ സംതൃപ്തനാണെന്നും കരാറിനെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും ആണ് പുതിയ കോച്ച് അര്‍നേ സ്ലോട്ട് പ്രതികരിച്ചത്.

“ഈ നിമിഷത്തിൽ സലാഹ് ലിവർപൂൾ താരമാണ്. അതിലെനിക്ക് അതിയായ സന്തോഷമുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ മികച്ച പ്രകടനമാണ് സലാഹ് കാഴ്ചവെച്ചത്. കരാറിനെക്കുറിച്ച് എനിക്കൊന്നും സംസാരിക്കാനില്ല”- സ്ലോട്ട് പറഞ്ഞു.

Mohamed Salah likely to leave Liverpool after this season

EPL ൽ സലാഹിൻ്റെ കൂറുമാറ്റം വലിയ ചർച്ച ആയിട്ടുണ്ടെങ്കിലും മാനേജ്മെൻ്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Super Star forward, Mohamed Salah once again indicated that the ongoing English premier league season will be his last with Liverpool. The Egyptian star spoke about the same after Liverpool’s one-sided 3-0 win over Manchester United in the ongoing Premier League encounter on yesterday..