30
Dec 2023
Sun
30 Dec 2023 Sun

ഹൈദരാബാദ്: വോട്ടെടുപ്പ് പുരോ​ഗമിക്കുമ്പോൾ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും മുന്‍ ക്രിക്കറ്റ് താരവുമായ മുഹമ്മദ് അസ്ഹറുദ്ദീന്‍ മുന്നിൽ. ജൂബിലി ഹില്‍സ് മണ്ഡലത്തില്‍ നിന്നാണ് അസ്ഹറുദ്ദീന്‍ ജനവിധി തേടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2018ലെ തെരഞ്ഞെടുപ്പില്‍ ജൂബിലി ഹില്‍സ് മണ്ഡലത്തില്‍ ബിആര്‍എസ് സ്ഥാനാർഥിക്കായിരുന്നു വിജയം. ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കുക ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ് അസ്ഹറുദ്ദീനെ സ്ഥാനാര്‍ഥിയാക്കിയത്.

നിലവിലെ എംഎല്‍എ മങ്കാട്ടി ഗോപിനാഥ് തന്നെയാണ് ബിആര്‍എസ് സ്ഥാനാര്‍ഥി. ലങ്കാല ദീപക് കുമാറാണ് ബിജെപി സ്ഥാനാര്‍ഥി.

അതേസമയം, സംസ്ഥാനത്ത് ഭരണകക്ഷിയായ ബിആർഎസിനെ പിന്തള്ളി കോൺ​ഗ്രസ് മുന്നേറുകയാണ്. 70 സീറ്റിൽ കോൺ​ഗ്രസ് ലീഡ് ചെയ്യുമ്പോൾ 39 സീറ്റിൽ മാത്രമാണ് ബിആർഎസ് മുന്നിട്ടുനിൽക്കുന്നത്.

മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവും തെലങ്കാനയിൽ പിന്നിലാണ്.
കാമറെഡ്ഡി മണ്ഡലത്തിൽ കെസിആറിനെ മറികടന്ന് കോൺ​ഗ്രസിന്റെ രേവന്ദ് റെഡ്ഡിയാണ് മുന്നിൽ.