15
Mar 2026
Mon
15 Mar 2026 Mon
more than 3400 flights cancelled in Gulf region due to war

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തില്‍ ഏതാനും ദിവസങ്ങള്‍ക്കിടെ റദ്ദാക്കിയത് 3400ലേറെ വിമാനസര്‍വീസുകള്‍. ഇതോടെ മേഖലയില്‍ മൂന്നുലക്ഷത്തോളം പേര്‍ ഗള്‍ഫ് മേഖലയില്‍ കുടുങ്ങിയിരിക്കുകയാണ്. ദുബൈ, ഷാര്‍ജ, അബൂദബി, ദോഹയിലെ ഹമദ് വിമാനത്താവളം എന്നിയെല്ലാം പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മേഖലയിലെ ആറോ ഏഴോ പ്രധാന വിമാനത്താവളങ്ങളാണ് പ്രതികൂല സാഹചര്യം കണക്കിലെടുത്ത് അടച്ചിരിക്കുന്നത്. കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ കൊണ്ടുപോവുന്നതിന് വിവിധ രാജ്യങ്ങള്‍ ശ്രമം തുടരുകയാണ്. ഗള്‍ഫ് രാജ്യങ്ങള്‍ തങ്ങളുടെ വ്യോമപാത അടച്ചതും വ്യോമാക്രമണം തുടരുന്നതുമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.

ALSO READ: ലെബനനില്‍ കരയുദ്ധത്തിന് തയ്യാറെടുത്ത് ഇസ്രായേല്‍; ലക്ഷത്തോളം സൈനികര്‍ അതിര്‍ത്തിയില്‍