15
Mar 2026
Mon
15 Mar 2026 Mon
Israel Labnon war

Israel strikes Lebanon തെല്‍ അവീവ്: ലെബനനിലേക്ക് സൈന്യത്തെ അയച്ചുകൊണ്ടുള്ള നേരിട്ടുള്ള കരയുദ്ധത്തിന് (Ground Invasion) ഇസ്രായേല്‍ തയ്യാറെടുക്കുന്നു. ഇതിനായി എല്ലാ സാധ്യതകളും തങ്ങളുടെ പരിഗണനയിലുണ്ടെന്ന് ഇസ്രായേല്‍ സൈനിക വക്താവ് എഫി ഡെഫ്രിന്‍ വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒരു ലക്ഷത്തോളം റിസര്‍വ് സൈനികരെ ഇസ്രായേല്‍ ഇതിനോടകം സജ്ജമാക്കിയിട്ടുണ്ട്. ഡസന്‍ കണക്കിന് ബറ്റാലിയനുകളും ബ്രിഗേഡുകളും ഡിവിഷനുകളും അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിട്ടുണ്ട്.

പ്രതിരോധത്തിനും ആക്രമണത്തിനുമുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായതായി സൈന്യം അറിയിച്ചു. ഏത് നിമിഷവും ലെബനനിലേക്ക് ഇരച്ചുകയറാന്‍ സജ്ജമായാണ് സൈന്യം നിലകൊള്ളുന്നത്.

‘എല്ലാ ഓപ്ഷനുകളും മേശപ്പുറത്തുണ്ട്. ഏത് സാഹചര്യത്തെയും നേരിടാന്‍ സൈന്യം സജ്ജമാണ്,’ എന്ന് എഫി ഡെഫ്രിന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ALSO READ: കുവൈത്തില്‍ തകര്‍ന്ന് വീണത് നിരവധി യുദ്ധവിമാനങ്ങള്‍; അമേരിക്കയ്ക്ക് ഞെട്ടല്‍

ഹിസ്ബുല്ലയുടെ ആക്രമണങ്ങള്‍ ശക്തമായതോടെ വടക്കന്‍ ഇസ്രായേലിലെ സുരക്ഷ ഉറപ്പാക്കാനാണ് ഈ നീക്കമെന്നാണ് ഇസ്രായേലിന്റെ വാദം. ഇതോടെ മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം മറ്റൊരു ഘട്ടത്തിലേക്ക് കടക്കുകയാണെന്ന ആശങ്ക ലോകരാഷ്ട്രങ്ങള്‍ പങ്കുവെക്കുന്നു.

തെക്കന്‍ ലെബനനിലെ തുല്‍ (Toul) ഗ്രാമത്തില്‍ നടന്ന ആക്രമണത്തില്‍ ഒരു കുടുംബത്തിലെ 7 പേര്‍ കൊല്ലപ്പെട്ടു. സുല്‍ത്താനിയ (Sultaniyeh) ഗ്രാമത്തില്‍ 4 പേര്‍ കൊല്ലപ്പെട്ടു (അതില്‍ രണ്ട് കുട്ടികളും ഒരു സ്ത്രീയും ഉള്‍പ്പെടുന്നു).

ഇസ്രായേല്‍ സൈന്യം ഐതറൂണ്‍ (Aitaroun) ഗ്രാമത്തിലുള്ളവരോട് ഉടന്‍ ഒഴിഞ്ഞുപോകാന്‍ ഫോണിലൂടെ മുന്നറിയിപ്പ് നല്‍കി. അവിടെ വലിയ തോതിലുള്ള ആക്രമണം (Fire belt) പ്രതീക്ഷിക്കുന്നു.
തെക്കന്‍ ലെബനനിലും ബെയ്റൂട്ടിലുമായി നടന്ന ആക്രമണങ്ങളില്‍ ഇതുവരെ 31 പേര്‍ കൊല്ലപ്പെടുകയും 149 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഇസ്രായല്‍ സേന 100,000 സൈനികരെ ലിതാനി നദിക്ക് തെക്ക് ഭാഗത്തേക്ക് ഇരച്ചുകയറാന്‍ തയ്യാറാക്കി നിര്‍ത്തിയിരിക്കുകയായിരുന്നു. ഹിസ്ബുല്ലയുടെ ഇടപെടല്‍ ഈ പെട്ടെന്നുള്ള നീക്കത്തെ തടഞ്ഞുവെന്ന് വിദേശ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ഇസ്രായേല്‍ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഹിസ്ബുല്ല നടത്തിയ ശക്തമായ ഡ്രോണ്‍, മിസൈല്‍ ആക്രണമാണ് സൈന്യത്തെ താല്‍ക്കാലികമായി പിന്തിരിപ്പിച്ചതെന്നാണ് സൂചന.