പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തില്‍ ജിസിസിയിലുടനീളം 700ലേറെ വിമാനസര്‍വീസുകള്‍ റദ്ദാക്കി. വരും മണിക്കൂറുകളില്‍ റദ്ദാക്കുന്ന വിമാനസര്‍വീസുകളുടെ എണ്ണം ഉയരുമെന്നാണ് റിപോര്‍ട്ട്. ഞായറാഴ്ച ആകെ 4329 വിമാനസര്‍വീസുകളാണ് പശ്ചിമേഷ്യയില്‍ നിന്ന് നടക്കേണ്ടിയിരുന്നത്. ഇതില്‍ 716 എണ്ണമാണ് ഞായര്‍ രാവിലെ വരെ റദ്ദാക്കിയത്.
|
വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ തങ്ങളുടെ വ്യോമ അതിര്‍ത്തി യുദ്ധ സാഹചര്യത്തില്‍ അടച്ചിട്ടുണ്ട്. എമിറേറ്റ്സ്, ഫ്ളൈ ദുബയ്, ഇത്തിഹാദ് എയര്‍വേസ്, എയര്‍ അറേബ്യ, ഖത്തര്‍ എയര്‍വേസ്, ഇന്‍ഡിഗോ എയര്‍, എയര്‍ ഇന്ത്യ എക്സ്പ്രസ്, പാകിസ്താന് ഇന്റര്‍നാഷനല്‍ എയര്‍ലൈന്‍സ്, എയര്‍ ഇന്ത്യ, ബ്രിട്ടിഷ് എയര്‍വേസ്, ഇറാന് അസീമന് എയര്‍ലൈന്‍സ്, ഇറാഖി എയര്‍വേസ്, ജസീറ എയര്‍വേസ്, കുവൈത്ത് എയര്‍വേസ്, ഇഒ എഐ, ഈജ്പിത് എയര്‍, റോയല്‍ ജോര്‍ദാനിയന്‍, സൗദിയ, തുര്‍ക്കിഷ് എയര്‍ലൈന്‍, യുനൈറ്ഡ് എയര്‍ലൈന്‍സ്, വിസ് എയര്‍, ഒമാന്‍ എയര്‍, ഫ്ളൈനാസ് തുടങ്ങിയവയാണ് തങ്ങളുടെ സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കിയത്.
ALSO READ: ഇറാന് പ്രത്യാക്രമണത്തില്‍ ഇസ്രായേലില്‍ വ്യാപക നാശം; ടെല്‍ അവീവില്‍ ഒരു മരണം





