21
Mar 2023
Sat
21 Mar 2023 Sat

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ടാനിഗര്‍: ഖത്തര്‍ ലോകകപ്പിലെ അട്ടിമറി വീരന്‍മാരായ മൊറോക്കോ അഞ്ച് തവണ ലോകകപ്പ് നേടിയ ബ്രസീലിനെ നേരിടും. നാളെ പുലര്‍ച്ചെ നടക്കുന്ന സൗഹൃദമല്‍സരത്തിലാണ് ഇരുവരും നേര്‍ക്ക് നേര്‍ വരുന്നത്. ഖത്തര്‍ ലോകകപ്പ് ക്വാര്‍ട്ടറില്‍ പുറത്തായ ബ്രസീല്‍ നായകന്‍ നെയ്മറില്ലാതെയാണ് ഇറങ്ങുന്നത്. കസിമറോയാണ് ബ്രസീലിന്റെ നായകന്‍. നാളെ പുലര്‍ച്ചെ 3.30നാണ് മല്‍സരം. മൊറോക്കോയിലാണ് മല്‍സരം അരങ്ങേറുന്നത്.ലോകകപ്പ് സെമിയില്‍ പ്രവേശിച്ച മൊറോക്കോ മികച്ച ഫോമിലാണ്. ലോകകപ്പിനേക്കാള്‍ ടീം ശക്തരാണെന്ന് കോച്ച് വലീദ് റെഗറായി പറഞ്ഞു. ഇരുവരും രണ്ട് തവണ ഏറ്റുമുട്ടിയപ്പോഴും കാനറികള്‍ക്കാണ് ജയം. മല്‍സരത്തിന്റെ സംപ്രേക്ഷണം ഇന്ത്യയില്‍ ഇല്ല. യൂട്യൂബില്‍ മാത്രമാണ് മല്‍സരം കാണാനാവുക. എഡേ്‌ഴ്‌സണ്‍, എമേഴ്‌സണ്‍, ബ്രമര്‍, മിലിറ്റാവോ, ലോഡി, സാന്റോസ്, പക്വേറ്റ, ആന്റണി, റൊഡ്രിഗോ, വിനീഷ്യസ് ജൂനിയര്‍ എന്നിവരെല്ലാം ബ്രസീലിനായി ഇന്നിറങ്ങും. ബാനോ, അശ്‌റഫ് ഹക്കീമി, ഹക്കിം സിയെച്ച്, അംറാബട്ട്, ബൗഫാല്‍, എന്‍ നസ്‌റി, അഗ്വേര്‍ഡ്, സെയിസ്, യാമിഖ്, മസ്‌റൗയി എന്നിവര്‍ മൊറോക്കയ്ക്ക് വേണ്ടി ഇറങ്ങും.