11
Nov 2024
Wed
11 Nov 2024 Wed
Morocco’s Tizwit Band ignites SIBF 2024 with vibrant rhythms and dance

മൊറോക്കോയില്‍ നിന്നുള്ള തിസ് വിത് ഇന്റര്‍നാഷല്‍ യൂത്ത് ബാന്‍ഡ് 43ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ സാംസ്‌കാരിക പ്രകടനങ്ങള്‍ കാഴ്ചവച്ചു. മൊറോക്കന്‍ പാരമ്പര്യ നൃത്തരൂപങ്ങളും പാട്ടും വാദ്യമേളവുമൊക്കെ സമന്വയിപ്പിച്ചതായിരുന്നു പരിപാടി. തേനീച്ച നൃത്തവും വിരിയുന്ന പൂവ് നൃത്തവുമൊക്കെയായി മൊറോക്കന്‍ കലാകാരന്മാര്‍ കാണികളെ കൈയിലെടുത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഈ വര്‍ഷത്തെ പുസ്തകമേളയിലെ അതിഥി രാഷ്ട്രമാണ് മൊറോക്കോ എന്ന പ്രത്യേകത കൂടിയുണ്ട്. നവംബര്‍ 17നാണ് പുസ്തകമേള സമാപിക്കുക.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക