01
Jan 2024
Thu
01 Jan 2024 Thu

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദുബൈ: 23 വര്‍ഷം ക്ഷമയോടെ കാത്തിരുന്ന പ്രവാസിക്ക് ഒടുവില്‍ 8.33 കോടി രൂപയുടെ ഭാഗ്യസമ്മാനമെത്തി. മുംബൈക്കാരനായ ഗൗഡ അശോക് ഗോപാല്‍ (59) ആണ് ഏറ്റവും പുതിയ ദുബൈ ഡ്യൂട്ടി ഫ്രീ (ഡിഡിഎഫ്) മിലേനിയം മില്യനയറായത്. 23 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് അദ്ദേഹം ഒരു ദശലക്ഷം ഡോളര്‍ (8.33 കോടി രൂപ) ഗ്രാന്‍ഡ് പ്രൈസ് നേടി പുതുവര്‍ഷത്തേക്ക് പ്രവേശിച്ചത്.

ഡി.ഡി.എഫിന്റെ 40ാം വാര്‍ഷിക വേളയില്‍ ഡിസംബര്‍ 20 നാണ് ഗോപാല്‍ സമ്മാനാര്‍ഹമായ ടിക്കറ്റ് ഓണ്‍ലൈനില്‍ എടുത്തത്. ‘എല്ലാ വര്‍ഷവും ടിക്കറ്റ് വാങ്ങുന്നത് എന്റെ സ്വഭാവമാണ് അദ്ദേഹം പറഞ്ഞു.23 വര്‍ഷം ദുബായില്‍ താമസിച്ച ഗോപാല്‍, 1999 ഡി.ഡി.എഫ് ആദ്യ നറുക്കെടുപ്പ് നടത്തുമ്പോള്‍ താന്‍ അവിടെ ഉണ്ടായിരുന്നു. അന്ന് ഓണ്‍ലൈന്‍ പര്‍ച്ചേസുകളൊന്നും ഉണ്ടായിരുന്നില്ല. ടിക്കറ്റ് വാങ്ങാന്‍ ക്ഷമയോടെ ക്യൂവില്‍ നില്‍ക്കേണ്ടി വന്നു’ അദ്ദേഹം പറഞ്ഞു.

പ്രവാസം നിര്‍ത്തിയ ഗോപാല്‍ ഇപ്പോള്‍ ഫാമിലിക്കൊപ്പം മുംബൈയിലാണ് കഴിയുന്നത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക