07
Jun 2023
Fri
07 Jun 2023 Fri

കൊയിലാണ്ടി: പ്രായ പൂർത്തിയാകാത്ത പെൺ കുട്ടിയെ പീഡിപ്പിച്ച കേസിൽ പെൺ കുട്ടിയുടെ അമ്മയുടെ കാമുകനെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. നൊച്ചാട് പൊയിലിൽ മീത്തൽ പി.എം.അനീഷിനെയാണ് (27)അറസ്റ്റ് ചെയ്ത്. ഇതിന് ഒത്താശ ചെയ്ത പെൺകുട്ടിയുടെ അമ്മയെയും കൂട്ടുപ്രതിയായി പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ ഏപ്രിലിലാണ് സംഭവം. കൊയിലാണ്ടി പോലീസ് ഇൻസ്‌പെക്ടർ എം.വി. ബിജു, എസ്.ഐ. അനീഷ് വടക്കയിൽ, എ.എസ്.ഐ. കെ.പി. ഗിരീഷ്, വനിതാ സിവിൽ പോലീസ് ഓഫീസർ വി. മൗവ്യ, ഒ.കെ. സുരേഷ്, എസ്.സി.പി.ഒ. മണികണ്ഠൻ തുടങ്ങിയവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പീഡനവിവരം പെൺകുട്ടി ബന്ധുവിനോട് പറയുകയായിരുന്നു.

 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക