07
Nov 2023
Thu
07 Nov 2023 Thu

ഉറങ്ങിക്കിടന്ന അമ്മയും മകനും കൊതുകുകളെ അകറ്റുന്ന ദ്രാവകത്തിന് തീ പിടിച്ച് മരിച്ചു. തമിഴ്നാട്ടിലെ കൃഷ്ണ​ഗിരിയിലെ പൊച്ചംപള്ളി മേഖലയിലാണ് സംഭവം. 65കാരിയായ രാജമ്മാളും 49കാരിയായ മുരു​കേശനുമാണ് മരിച്ചത്. നവംബർ 19ന് രാത്രിയാണ് ഇരുവരും മരിച്ചത്. തിങ്കളാഴ്ച രാവിലെ അയൽവാസികളാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭാര്യയെ വിവാഹമോചനം ചെയ്ത ശേഷം വിധവയായ അമ്മയ്ക്കൊപ്പമായിരുന്നു മുരുകേശൻ കഴിഞ്ഞിരുന്നത്. സംഭവദിവസം രാത്രി മുരുകേശൻ വലിച്ച ശേഷം മുറിക്കുള്ളിൽ ഇട്ട ബീഡി കുറ്റിയിലേക്ക് പ്ല​ഗിൽ നിന്ന് താഴെ വീണ കൊതുകുകളെ അകറ്റുന്ന മരുന്നിൽ നിന്നാണ് തീ പടർന്നുപിടിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക