തിരുവനന്തപുരം: അഞ്ചുതെങ്ങ് കടല്‍തീരത്തടിഞ്ഞ നവജാത ശിശുവിന്റെ മൃതദേഹം തെരുവ് നായ കടിച്ചുവലിച്ച സംഭവത്തില്‍ അമ്മ അറസ്റ്റില്‍. മാമ്പള്ളി സ്വദേശി ജൂലിയാണ് അറസ്റ്റിലായത്.കുഞ്ഞിന്റെ മൃതദേഹം തെരുവുനായ കടിച്ചുകീറുന്നത് കണ്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജൂലിയാണ് കുഞ്ഞിന്റെ അമ്മയെന്ന് വ്യക്തമായത്.
|
കഴിഞ്ഞ 18ന് രാവിലെയാണ് മാമ്പള്ളി പള്ളിക്ക് പുറക് വശത്തെ തീരത്ത് നവജാത ശിശുവിന്റെ മൃതശരീരം കരയ്ക്കടിഞ്ഞത്. ഒറ്റനോട്ടത്തില്‍ പാവയുടെ രൂപത്തിലായിരുന്നതിനാല്‍ പ്രദേശവാസികള്‍ ആദ്യം ഇത് ശ്രദ്ധിച്ചിരുന്നില്ല. തെരുവ് നായ കടിച്ചെടുത്ത് ഇടവഴിയിലെത്തിച്ചു കടിച്ചുകീറുമ്പോഴാണ് നാട്ടുകാര്‍ കാണുന്നത്. കുട്ടിയുടെ ഒരു കാലും കൈയും നഷ്ട്‌പ്പെട്ടിരുന്നു. കുട്ടി എങ്ങനെയാണ് മരിച്ചത് എന്നതടക്കമുള്ള കാര്യങ്ങള്‍ അറിയാന്‍ പൊലീസ് ജൂലിയെ ചോദ്യം ചെയ്തു വരികയാണ്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





