കൊല്ലം; വീട്ടിൽ അതിക്രമിച്ച് കയറി വളർത്തു നായയെ തല്ലിക്കൊന്നതായി പരാതി. കൊല്ലം മയ്യനാടാണ് സംഭവമുണ്ടായത്. മയ്യനാട് സ്വദേശി രാമചന്ദ്രന്റെ വീട്ടിലെ പട്ടിയെയാണ് അയൽവാസികളായ യുവാക്കൾ പട്ടിക കൊണ്ട് അടിച്ചു കൊന്നത്. സംഭവത്തിൽ യുവാക്കൾക്കെതിരെ ഇരവിപുരം പൊലീസിൽ പരാതി നൽകി.
|
വെള്ളിയാഴ്ച്ച രാവിലെ ഏഴ് മണിയോടെയാണ് വീട്ടിൽ അതിക്രമിച്ചു കയറി പട്ടിയെ അടിച്ചുകൊന്നത്. യുവാക്കളിൽ ഒരാളുടെ അമ്മയെ നായ കടിച്ചതിലുള്ള വിദ്വേഷത്തിലാണ് ആക്രമണം നടത്തിയത് എന്നാണ് വിവരം. പൊലീസ് അന്വേഷണം ആരംഭിച്ചു.
സംസ്ഥാനത്ത് തെരുവുനായ ഭീഷണി ഗുരുതരമാണെന്ന് മന്ത്രി എംബി രാജേഷ് ദിവസങ്ങൾക്കു മുമ്പ് പറഞ്ഞിരുന്നു. തെരുവു നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള ചട്ടം നടപ്പാക്കും. മാരകമായ മുറിവുള്ള, എന്നാൽ ചികിസിച്ചു ഭേദമാക്കാൻ പറ്റാത്ത രോഗങ്ങളുള്ള തെരുവുനായ്ക്കളെ ദയാവധത്തിന് ഇരയാക്കുമെന്നും മന്ത്രി പറഞ്ഞു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





