05
Apr 2024
Tue
05 Apr 2024 Tue
mother committed suicide after her daughter dies in an accident

അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലിരുന്ന മകള്‍ മരിച്ച വിഷമം താങ്ങാനാവാതെ അമ്മ ജീവനൊടുക്കി. ആലുവ യുസി കോളജ് എംബിഎ വിദ്യാര്‍ഥിനിയും മഹാരാഷ്ട്ര സാംഗ്ലി സ്വദേശി ഹനുമന്ത് നായിക്കിന്റെ മകളുമായ സ്‌നേഹ എന്ന സോനു(24)വിന്റെ മരണത്തിനു പിന്നാലെയാണ് അമ്മ ഗായത്രി ജീവനൊടുക്കിയത്. കോതമംഗലം നെല്ലിക്കുഴി കമ്പനിപ്പടിയില്‍ താമസസ്ഥലത്ത് തൂങ്ങിമരിക്കുകയായിരുന്നു ഗായത്രി.(mother committed suicide after her daughter dies in an accident)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രണ്ടുമാസം മുമ്പ് ചിറയിന്‍കീഴില്‍ വച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സ്‌നേഹതിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് ശനിയാഴ്ച രാത്രി മരിച്ചത്.
30 വര്‍ഷമായി കോതമംഗലത്ത് ജ്വല്ലറി ജീവനക്കാരനാണ് ഹനുമന്ത് നായിക്. ശിവകുമാറാണ് സ്‌നേഹയുടെ സഹോദരന്‍. പോസ്റ്റ്‌മോര്‍ത്തിനു ശേഷം ഇരുവരുടെയും മൃതദേഹം മഹാരാഷ്ട്രയിലേക്ക് കൊണ്ടുപോയി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക