23
Jul 2026
Thu
23 Jul 2026 Thu
mother dies hours after found daughter s dead body in back water

മകളുടെ മൃതദേഹം കായലില്‍ കണ്ടെത്തിയതിനു പിന്നാലെ അമ്മയും മരിച്ചു. കൊല്ലം വള്ളിക്കാവ് ശിവസന്ധ്യയില്‍ വിജയന്റെ ഭാര്യ സന്ധ്യ(50), അമ്മ ഭാസുര(80)എന്നിവരാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബുധനാഴ്ച രാവിലെ ടി.എസ്. കനാലില്‍ കാട്ടില്‍കടവിന് സമീപമാണ് സന്ധ്യയുടെ മൃതദേഹം കണ്ടെത്തിയത്. പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയാണ് മൃതദേഹം കരയ്ക്കെത്തിച്ചത്. ഇതിന് പിന്നാലെ ഉച്ചയ്ക്ക് ഒന്നോടെ ഭാസുരയും മരിക്കുകയായിരുന്നു. രോഗബാധിതയായ ഭാസുര ഏറെ നാളായി കിടപ്പിലായിരുന്നു.

സന്ധ്യയുടെ മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. തുടര്‍ന്ന് വൈകിട്ട് നാലോടെ ഇരുവരുടെയും സംസ്‌കാര ചടങ്ങുകള്‍ വീട്ടുവളപ്പില്‍ നടന്നു. അങ്കുഷ്, അക്ഷയ എന്നിവരാണ് സന്ധ്യയുടെ മക്കള്‍. പരേതനായ ശിവദാസനാണ് ഭാസുരയുടെ ഭര്‍ത്താവ്. ശിവജിത്ത് മറ്റൊരു മകനാണ്.

ALSO READ: സമസ്ത ജന.സെക്രട്ടറി പ്രഫ.കെ ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു