21
Feb 2026
Sat
21 Feb 2026 Sat
mother in law and brother in law sentenced for life term in killing woman

മരുമകളെ തീകൊളുത്തിക്കൊന്ന കേസില്‍ ഭര്‍തൃമാതാവിനും ഭര്‍തൃസഹോദരനും ജീവപര്യന്തം തടവും അമ്പതിനായിരം രൂപ പിഴയും. തിരുവനന്തപുരം പാങ്ങോട് അപ്പൂപ്പന്‍പാറ സ്വദേശിയായ സിന്ധുവിനെ മണ്ണെണ്ണയൊഴിച്ചു തീക്കൊളുത്തിക്കൊന്ന കേസിലാണ് ഒന്നും രണ്ടും പ്രതികളായ ഭര്‍തൃ സഹോദരന്‍ സാഗര്‍, ഭര്‍തൃമാതാവ് അമ്മ റാഹിലാ ബീവി എന്നിവരെ നെടുമങ്ങാട് എസ്‌സി-എസ്ടി കോടതി ശിക്ഷിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2016 ഡിസംബര്‍ ഒമ്പതിനായിരുന്നു കേസിനാസ്പദമായ സംഭവം. ഭര്‍ത്താവ് സാജനും സഹോദരനും അമ്മയും ചേര്‍ന്ന് സിന്ധുവിനെ പാങ്ങോട് ചന്തക്കുന്നിലെ വീട്ടില്‍ വിളിച്ചുവരുത്തി 11കാരിയായ മകളുടെ മുന്നില്‍ വച്ച് തീ കൊളുത്തി കൊല്ലുകയായിരുന്നെന്നാണ് കേസ്.

സാജനുമായുണ്ടായിരുന്ന വിവാഹബന്ധത്തില്‍ നിന്ന് പിന്‍മാറിയതിനാണ് ഇവര്‍ സിന്ധുവിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. ഭര്‍ത്താവ് സാജന്‍ സിന്ധുവിനെയും മകളേയും വീട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷം മടങ്ങി. പിന്നാലെയാണ് സഹോദരനും അമ്മയും ചേര്‍ന്ന് സംസാരിക്കുകയും തര്‍ക്കമായതോടെ തീ കൊളുത്തുകയും ചെയ്തത്. ഗുരുതരമായി പരിക്കേറ്റ സിന്ധു തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെയാണ് മരിച്ചത്.

ALSO READ: അഞ്ചുലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ബിജെപി എംഎല്‍എ പിടിയില്‍