22
Feb 2025
Wed
22 Feb 2025 Wed
petrol fire murder

കോട്ടയം: പാലായില്‍ ഭാര്യാമാതാവിനെ മരുമകന്‍ പെട്രോളൊഴിച്ച് തീക്കൊളുത്തി കൊന്നു. (Mother in law and son in law died in petrol fire) അക്രമത്തിനിടെ പൊള്ളലേറ്റ മരുമകനും മരിച്ചു. കോട്ടയം അന്ത്യാളം സ്വദേശി സോമന്റെ ഭാര്യ നിര്‍മല(58)യും മരുമകന്‍ മനോജു(42)മാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. മനോജിന്റെ ഭാര്യ ജോലിക്ക് പോകുന്നതുമായി ബന്ധപ്പെട്ട് വഴക്കുണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. മനോജിനെതിരെ വീട്ടുകാര്‍ മുന്‍പ് പോലീസില്‍ പരാതി നല്‍കിയിരുന്നു.

കഴിഞ്ഞദിവസം ആറു വയസ്സുകാരന്‍ മകനുമായി മനോജ് ഭാര്യാ വീട്ടില്‍ എത്തിയിരുന്നു. തുടര്‍ന്നാണ് ഭാര്യമാതാവിന്റെ ദേഹത്തേക്ക് പെട്രോളൊഴിച്ച് തീകൊളുത്തിയത്. പെട്രോള്‍ ചീന്തിയതിനെ തുടര്‍ന്ന് തീ മനോജിന്റെ ദേഹത്തേക്കും പടര്‍ന്ന് പിടിക്കുകയായിരുന്നു.

ഓടിക്കൂടിയ നാട്ടുകാരാണ് തീ അണച്ച് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെയാണ് ഇരുവരും മരിച്ചത്. രണ്ടുപേരുടേയും മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍.

സംഭവസമയത്തു നിര്‍മലയുടെ ഭര്‍ത്താവ് സോമന്‍ പുറത്തു പോയിരുന്നു. നിര്‍മലയെക്കൂടാതെ വല്യമ്മയും വീട്ടിലുണ്ടായിരുന്നു.