കാമുകനെ വീട്ടില്‍ വിളിച്ചുവരുത്തിയ മകളെ അമ്മ കഴുത്തുഞെരിച്ചുകൊന്നു. ഹൈദരാബാദിലെ ഇബ്രാഹിംപട്ടണത്തിലാണ് സംഭവം. ജനഗമ്മയാണ് 19കാരിയായ മകള്‍ ഭാര്‍ഗവിയെ കഴുത്തുഞെരിച്ചുകൊന്നത്.(mother kills daughter after her boyfriend came home)
|
ബുധനാഴ്ച ജനഗമ്മ ജോലി സ്ഥലത്തുനിന്ന് ഉച്ചഭക്ഷണത്തിനായി വീട്ടില്‍ വന്നപ്പോള്‍ ഭാര്‍ഗവിയെയും മകളുടെ കാമുകനെയും കാണാനിടയായി. ഈ സമയം വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. കാമുകനെ വീടിനു പുറത്തിറക്കി വിട്ട ശേഷം ജനഗമ്മ മകളുടെ കഴുത്തില്‍ സാരി വലിഞ്ഞുമുറുക്കി കൊലപ്പെടുത്തുകയായിരുന്നു.
ഭാര്‍ഗവിയെ അമ്മ കൊലപ്പെടുത്തുന്നത് താന്‍ ജനാലയിലൂടെ കണ്ടെന്ന് മൈനറായ മകന്‍ പൊലീസിനു മൊഴി നല്‍കി. മകള്‍ക്കു വേണ്ടി വിവാഹാലോചനകള്‍ നടത്തിവന്നിരുന്നുവെന്നും മകള്‍ പ്രണയബന്ധത്തിലകപ്പെട്ടതും കാമുകനെ വീട്ടില്‍ വിളിച്ചുവരുത്തിയതും സഹിക്കാനാവാതെ വന്നതോടെയാണ് കൊലപാതകം നടത്തിയതെന്നും ജനഗമ്മ പൊലീസിനോടു വെളിപ്പെടുത്തി.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





