16
May 2024
Sun
16 May 2024 Sun
mother kills man and hangs his dead body for molesting her daughter

മകളെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച യുവാവിനെ അമ്മ കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി. ഛത്തീസ്ഗഡിലെ സൂരജ്പൂറിലാണ് സംഭവം. മെയ് 1ന് രാത്രിയാണ് യുവാവ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയത്. ആളൊഴിഞ്ഞ വീട്ടിലേക്ക് കുട്ടിയെ വലിച്ചിഴച്ചുകൊണ്ടുപോവുന്നതിനിടെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ ഉണരുകയും യുവാവിനെ കഴുത്തുഞെരിച്ചുകൊന്ന് മരത്തില്‍ കെട്ടിത്തൂക്കുകയുമായിരുന്നു.(mother kills man and hangs his dead body for molesting her daughter)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യുവാവിന്റെ മൃതദേഹം കണ്ടവര്‍ വിവരം പോലീസില്‍ അറിയിച്ചതോടെ ഉദ്യോഗസ്ഥരെ നടപടി സ്വീകരിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ കൊലപാതകം വ്യക്തമായതോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

35കാരനായ സഞ്ജയ് ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി തങ്ങളുടെ അയല്‍വാസിയായ സഞ്ജയ് തന്റെ 14ഉം 16ഉം പ്രായമുള്ള പെണ്‍മക്കളെ സഞ്ജയ് പിന്നാലെ നടന്ന് ശല്യപ്പെടുത്തിവരികയായിരുന്നുവെന്ന് പിടിയിലായ അമ്മ പോലീസിന് മൊഴി നല്‍കി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക