12
Dec 2025
Wed
12 Dec 2025 Wed
mother of two eloped with tution teacher

മക്കള്‍ക്ക് ട്യൂഷനെടുക്കാന്‍ പതിവായി വീട്ടിലെത്തിയിരുന്ന അധ്യാപകനൊപ്പം അമ്മ ഒളിച്ചോടി. ഭാര്യയെക്കുറിച്ചുള്ള പരാതിയുമായി ഭര്‍ത്താവ് രംഗത്ത്. കൂലിപ്പണിക്കാരനായ മനീഷ് തിവാരിയാണ് തന്റെ രണ്ടുമക്കളുടെ അമ്മയായ റോഷ്ണി റാണി ട്യൂഷന്‍ അധ്യാപകനൊപ്പം ഒളിച്ചോടിയെന്നു ചൂണ്ടിക്കാട്ടി രംഗത്തുവന്നത്. ഭാര്യയെ തനിക്കിനി വേണ്ടെന്നും മനീഷ് തിവാരി വ്യക്തമാക്കി. തന്റെ മക്കള്‍ക്ക് ട്യൂഷനെടുക്കാന്‍ വീട്ടില്‍ വന്നിരുന്ന ശുഭം കുമാര്‍ മെഹ്തയ്‌ക്കൊപ്പമുള്ള ഭാര്യയുടെ ചിത്രങ്ങളും മനീഷ് തിവാരി പുറത്തുവിട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭാര്യയും താനുമായി യാതൊരു പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ലെന്നും ട്യൂഷന്‍ അധ്യാപകന്‍ പതിവായി വീട്ടില്‍ വന്നതിനെ തുടര്‍ന്ന് ഇരുവരും അടുപ്പത്തിലാവുകയും നാടുവിടുകയുമായിരുന്നുവെന്നും മനീഷ് കൂട്ടിച്ചേര്‍ത്തു. ഭാര്യ ഒളിച്ചോടിയതിനു ശേഷം മാത്രമാണ് ഇരുവരും തമ്മിലുള്ള അവിഹിത ബന്ധം താനറിയുന്നതെന്നും യുവാവ് വ്യക്തമാക്കി.

ALSO READ: ​ഗൾഫിൽ നിന്നെത്തി പ്രതിശ്രുത വധുവിനെ കണ്ടുമടങ്ങവെ കാണാതായ യുവാവിനെ രണ്ടുദിവസത്തിനു ശേഷം ചതുപ്പിൽ കണ്ടെത്തി